തൃശ്ശൂരില്‍ രാജിവെയ്ക്കാന്‍ സിപിഐക്ക് സമയം വേണം; തോമസ് ചാണ്ടിയെ ഓര്‍മ്മിപ്പിച്ച് സിപിഎം

Published : Nov 17, 2017, 11:54 PM ISTUpdated : Oct 04, 2018, 07:09 PM IST
തൃശ്ശൂരില്‍ രാജിവെയ്ക്കാന്‍ സിപിഐക്ക് സമയം വേണം; തോമസ് ചാണ്ടിയെ ഓര്‍മ്മിപ്പിച്ച് സിപിഎം

Synopsis

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് നവംബര്‍ 18ന് തന്നെ കോര്‍പ്പറേഷനിലും, ജില്ലാ പഞ്ചായത്തിലും രാജിവെയ്ക്കണമെന്ന നിര്‍ദ്ദേശത്തില്‍ നിന്നും രണ്ട് ദിവസം കൂടി കൂടുതല്‍ വേണമെന്ന സി.പി.ഐയുടെ ആവശ്യത്തിന് തോമസ് ചാണ്ടിയെ ഓര്‍മ്മപ്പെടുത്തി സി.പി.എമ്മിന്റെ കുത്ത്. വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി ജില്ലാ യോഗത്തിലായിരുന്നു വിമര്‍ശനം. മുന്‍ധാരണയനുസരിച്ച് നീങ്ങാമെന്ന സി.പി.ഐ തന്നെയായിരുന്നു നിര്‍ദ്ദേശം ഉന്നയിച്ചത്.

കോര്‍പ്പറേഷനിലെ കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും രണ്ട് വര്‍ഷം ഭരണം നടത്താനായതിനെയും, അതില്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുടെ മിടുക്കിനെയും സി.പി.എം യോഗത്തില്‍ അവതരിപ്പിച്ചു. ഇത് തുടരണമെങ്കില്‍ സമര്‍ഥമായി കൈകാര്യം ചെയ്യുന്നവരാവണമെന്ന നിര്‍ദ്ദേശവും സി.പി.എം മുന്നോട്ടു വെച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ പിന്നീട് നടത്താമെന്ന് തീരുമാനിച്ചു. ഇതിനിടയിലാണ് ജില്ലാ പഞ്ചായത്തില്‍ സ്ഥാനമൊഴിയാന്‍ സമയം കൂടുതല്‍ വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടത്. തോമസ് ചാണ്ടിയുടെ രാജി വൈകിയതില്‍ പ്രതിഷേധത്തിലേക്ക് കടന്നത് ഓര്‍മ്മപ്പെടുത്തിയായിരുന്നു സി.പി.എം, സി.പി.ഐ ആവശ്യപ്പെട്ട സമയം അനുവദിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം, പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും