
ആക്രമണം നടത്താനുള്ള ആര്‍.എസ്.എസ് നീക്കത്തിന് സഹായം ചെയ്യുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. അതേസമയം ഇ എസ് ബിജിമോള്‍ എം എല്‍ എക്കെതിരായ നടപടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ ആദ്യ ദിനം ചര്‍ച്ച ചെയ്തില്ല.
ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് കണ്ണൂരിനെ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിക്കുന്നെന്ന് പറഞ്ഞാണ് പ്രമേയം തുടങ്ങുന്നന്നത് . എല്‍.ഡി. എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ കൊലപാതകങ്ങളുമായി സംഘപരിവാര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. അക്രമം വ്യാപിപ്പിക്കാനും കൊലപാതകങ്ങളുടെ പരമ്പരതീര്‍ക്കുവാനും നടത്തുന്ന ശ്രമത്തെ കേരളം ഒറ്റക്കെട്ടായി നേരിടുകയും പരാജയപ്പെടുത്തുകയും വേണം. അക്രമത്തെ അക്രമംകൊണ്ട് നേരിടുകയാണ് പരിഹാരമെന്ന് കരുതുന്നത് ശരിയല്ല. കണ്ണൂരില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകവും ഉണ്ടാവാന്‍ പാടില്ല. അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് കണ്ണൂരില്‍ സമാധാനം ഉറപ്പുവരുത്തണമെന്ന് കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
ബന്ധുനിയമനത്തില്‍ ഇ.പി ജയരാജന് ജാഗ്രതകുറവുണ്ടായിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. അതേസമയം, ഗോഡ് ഫാദര്‍ പരമാര്‍ശത്തിന്റെ പേരില്‍ വിവാദത്തില്‍ അകപ്പെട്ട ഇ.എസ് ബിജിമോള്‍്‌ക്കെതിരായ സംഘടനാ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ബിജിമോള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ നിര്‍വ്വാഹക സമിതിയോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. ബിജിമോള്‍ക്കെതിരായ നടപടി അടക്കമുള്ള സംഘടനാ വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam