'യാഥാർത്ഥ്യബോധത്തെ അംഗീകരിച്ചുകൊണ്ടുള്ള ഈ മാറ്റത്തെ സിപിഐ സ്വാഗതം ചെയ്യുന്നു': ബിനോയ് വിശ്വം

Published : Sep 15, 2026, 07:28 PM IST
Binoy Viswam

Synopsis

സിപിഎം യാഥാർത്ഥ്യബോധമുള്ള പാർട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ പാഠങ്ങളെല്ലാം സിപിഎമ്മിന് മാത്രമല്ല സിപിഐക്കും ബാധകമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ മാറ്റത്തെക്കുറിച്ച് പ്രതികരണവുമായി ബിനോയ് വിശ്വം. പത്രവാർത്തകൾ കണ്ട് പ്രതികരിക്കേണ്ടതില്ലെന്നും യഥാസമയം സിപിഎം എല്ലാ കാര്യങ്ങളും അറിയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതുവരെയും മാറ്റത്തെക്കുറിച്ച് അറിയിച്ചിട്ടില്ല. യാഥാർത്ഥ്യബോധത്തെ അംഗീകരിച്ചുകൊണ്ടുള്ള ഈ മാറ്റത്തെ സിപിഐ സ്വാഗതം ചെയ്യുന്നു. സിപിഎം യാഥാർത്ഥ്യബോധമുള്ള പാർട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ പാഠങ്ങളെല്ലാം സിപിഎമ്മിന് മാത്രമല്ല സിപിഐക്കും ബാധകമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തെറ്റുകൾ സംഭവിച്ചാൽ തെറ്റുകൾ അംഗീകരിക്കണം, തെറ്റുകൾ തിരുത്തണം. സിപിഐ ആ വഴിക്കാണ് നീങ്ങാൻ ആഗ്രഹിക്കുന്നത്. ഉപപ്രതിപക്ഷ നേതാവ് പദവിയിൽ മാറ്റത്തിന്റെ കാര്യമില്ല. റിയാസിനെതിരായ ഹവാല ആരോപണത്തിൽ ഇഡിയുടെ കത്ത് മാത്രം അടിസ്ഥാനമാക്കി ഒന്നും പറയാൻ പറ്റില്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റുകാർക്ക് കമ്മ്യൂണിസ്റ്റ് മൂല്യബോധം വലുതാണ്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ സിപിഐക്കും സിപിഎമ്മിനും കടമയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മസൂദ് അസറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 70 ലക്ഷം പാരിതോഷികമെന്ന് പാകിസ്ഥാൻ; വെറും ​ഗിമ്മിക്ക്, പൊള്ളയാ പ്രഖ്യാപനമെന്ന് ഇന്ത്യ
ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി വിവാദം: പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിച്ച് കേരള സർവ്വകലാശാല