വേമ്പനാട് കായല്‍ ശുചീകരിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍

Published : Jan 13, 2018, 07:52 AM ISTUpdated : Oct 05, 2018, 03:47 AM IST
വേമ്പനാട് കായല്‍ ശുചീകരിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍

Synopsis

ആലപ്പുഴ: മാലിന്യം കുമിഞ്ഞ് കൂടിയ വേമ്പനാട്ട് കായലില്‍ സിപിഐ പ്രവര്‍ത്തകര്‍ ശുചീകരണത്തിനിറങ്ങി. എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായല്‍ ശുചീകരണം നടത്തിയത്. 

എറണാകുളം ഉദയംപേരൂര്‍ തേരേയ്ക്കല്‍ മുതല്‍ കുറുപ്പനേഴ് കടവ് വരെ 12 കിലോ മീറ്റര്‍ ദൂരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സിപിഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്. ജില്ലാ സെക്രട്ടറി പി രാജുവിന്റെ നേതൃത്വത്തില്‍ നൂറ്റിയമ്പതോളം പ്രവര്‍ത്തകര്‍ ചേര്‍ന്നായിരുന്നു ശുചീകരണം. നിരവധി വഞ്ചികളിലായി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയൊരു കൂന തന്നെ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ കാനോലി കനാല്‍ വരെ സിപിഐ പ്രവര്‍ത്തകര്‍ ശുചിയാക്കിയിരുന്നു.

ഫെബ്രുവരി ഒന്ന് മുതല്‍ നാല് വരെയാണ് സിപിഐയുടെ എറണാകുളം ജില്ല സമ്മേളനം. തൃപ്പൂണിത്തുറയില്‍ ചേരുന്ന സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫെബ്രുവരി രണ്ടിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും സമ്മേളനത്തിനെത്തും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന്‍റെ ജീവനാഡിയായ ഖാര്‍ഗ് ദ്വീപില്‍ മിന്നലാക്രണം നടത്തി അമേരിക്ക, വീഡിയോ പുറത്തുവിട്ടു, തിരിച്ചടിക്കുമെന്ന് ഇറാന്‍
ലോകത്തെ ഞെട്ടിച്ച് ട്രംപ്, 'ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും', സൈനിക ബലത്തിൽ തുറക്കുമെന്നും യുഎസ് പ്രസിഡന്‍റ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി