
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, കേരള ഘടകത്തിലെ സംഘടനാവിഷയങ്ങള്‍ എന്നീ ചര്‍ച്ചകള്‍ക്കായി സിപിഐഎം പിബി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വിഎസ് വിഷയത്തിലുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ക്കെതിരെയുളള സംഘടനാ നടപടിക്കാര്യങ്ങളില്‍ ഇന്നത്തെ പിബി തീരുമാനം നിര്‍ണായകമാണ്.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണെങ്കിലും സിപിഎമ്മിനോ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കോ കാര്യമായ സ്വാധിനമില്ലാത്ത സ്ഥലങ്ങളായതിനാല്‍ തെരഞ്ഞെടുപ്പ് നീക്ക്പോക്ക് മാത്രമായിരിക്കും പിബി കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ ചര്‍ച്ചയാകുക. അതേസമയം ചൂടേറിയ ചര്‍ച്ചകള്‍ക്കും നിര്‍ണായക തീരുമാനങ്ങള്‍ക്കും കാരണമാകുന്ന ഒരുപിടി കേരള വിഷയങ്ങളാണ് സിപിഎം നേതൃയോഗങ്ങളെ ശ്രദ്ദേയമാക്കുന്നത്.
വിഎസ് അച്ചുതാനന്ദനുമായി ബന്ധപ്പെട്ട പിബി കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ഏറ്റവും പ്രധാനം.പല തവണ ദേശീയ നേതൃത്വത്തിന്റെ നിലപാടുകള്‍ ചോദ്യം ചെ്യതത് മുതല്‍ ആലപ്പുഴ സമ്മേളനത്തില്‍ നിന്നിറങ്ങി പോയത് വരെയുള്ള വിഷയങ്ങള്‍ വിഎസിനെതിരെയുണ്ട്.പലതും കടുത്ത അച്ചടക്ക ലംഘനവുമാണ്.എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന വ്യാപക പ്രചാരണത്തിന് നേതൃത്വം കൊടുത്തതും പാര്‍ട്ടിക്കനുകൂലമായി നില്‍ക്കുനനതും ചൂണ്ടിക്കാട്ടി നടപടിയൊന്നും വേണ്ടെന്നാണ് പിബി യുടെ പൊതുനിലപാട്.
ഇതിനോട് കേരള നേതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നത് ശ്രദ്ധേയമാണ്.എംഎം മണിക്ക് സംസ്ഥാന ഘടകം പൂര്‍ണപിന്തുണയാണ് സീതാറാം യച്ചൂരിയടക്കമുള്ളവര്‍ക്കും ഇതേ നിലപാടാണോ എന്ന് യോഗശേഷം അറിയാനാകും. ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജന്‍ പികെ ശ്രീമതി എന്നവര്‍ക്കെതിരെ എന്തെങ്കിലും സംഘടനാ നടപടിയുണ്ടാകുമോ എന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam