
ബന്ധു നിയമന വിവാദം നാളെ നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും. ഇ.പി ജയരാജന്റെയും പി.കെ ശ്രീമതിയുടേയും വിശദീകരണം കേട്ട ശേഷം നടപടിയെന്നാണ് ഇന്ന് ചേർന്ന പി.ബി യോഗത്തിന്റെ തീരുമാനം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർത്ഥിയെ സി.പി.എം പിന്തുണയ്ക്കും.
ബന്ധു നിയമന വിവാദത്തിൽ സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്തു. ഇ.പി ജയരാജനും പി.കെ ശ്രീമതിയ്ക്കും പിഴവ് സംഭവിച്ചു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും പറയാനുള്ളത് വിശദമായി കേൾക്കും. ഇരുവർക്കും താക്കീതോ, ശാസനയോ നൽകി പ്രശ്നം അവസാനിപ്പിക്കമെന്നാണ് മുതിർന്ന നേതാക്കൾ നൽകുന്ന സൂചന. കേരളത്തിലെ സി.പി.എം-സി.പി.ഐ തർക്കം, മഹിജക്കെതിരായ പൊലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങളും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. മഹിജക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ വി.എസ് നേരത്തെ തന്നെ നേതൃത്വത്തിനെ അതൃപ്തി അറിയിച്ചിരുന്നു. അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നിർത്തുന്ന പൊതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നാണ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ നൽകന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam