
കോട്ടയം: പൊൻകുന്നം ചിറക്കടവിൽ വീണ്ടും രാഷ്ട്രീയ സംഘർഷം. സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പടനിലം സ്വദേശി മുട്ടിയാംകുളത്ത് രവി(34)ക്കാണ് വീടിന് മുന്നിൽ വെച്ച് വെട്ടേറ്റത്.
രാത്രി എട്ട് മണിയോടെ തെക്കേത്തുകവലയിലെ വ്യാപാര സ്ഥാപനം അടച്ച ശേഷം വീട്ടിലേക്ക് വരുന്നവഴിയാണ് കാറിലെത്തിയ അഞ്ചിലധികം പേര്‍ വരുന്ന സംഘം രവിയെ അക്രമിച്ചത്. കൈക്കും കാലിനും ഒന്നിലധികം വെട്ടേല്‍ക്കുകയും വയറിന് കുത്തേൽക്കുകയും ചെയ്ത ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam