
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരും ഇപ്പോൾ ജോലി ചെയ്യുന്ന ജീവനക്കാരും വളരെ സങ്കടത്തിലാണ്. ട്രംപിന്റെ കൂടെ ജോലി ചെയ്തിരുന്ന യുവാക്കൾക്ക് പ്രേമിക്കാൻ ഒരു തരി പെണ്ണുപോലുമില്ല. ട്രംപിന്‍റെ കൂടെ ജോലി ചെയ്തുവെന്ന കാരണത്താലാണ് ഒരു പെൺകുട്ടികളും പ്രേമിക്കാൻ മുന്നോട്ട് വരാത്തത്. ഗൂഗിന്റെ ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നത്.
ട്രംപിന്റെ കൂടെ ജോലി ചെയ്ത മുൻ ഉദ്യോഗസ്ഥർ ഒരു സോഷ്യൽ ബ്ലാക്ക്ലിസ്റ്റിൽ ഒത്തുചേർന്നപ്പോൾ പരിഹാസങ്ങൾ മാത്രമാണ് കേൾക്കേണ്ടി വന്നത്. നിങ്ങൾ ട്രംപിന് വേണ്ടി സംസാരിക്കുന്ന ആളാല്ലേ, ഇവിടെ നിന്നും നിങ്ങൾ പോകണം, നിങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് ഡേറ്റിംഗ് ആപ്ലിക്കേഷനിലെ ഒരു സ്ത്രീ ട്രംപിന്റെ ജീവനക്കാർക്ക് മറുപടി നൽകിയത്. വെെറ്റ് ഹൗസിൽ ട്രിംപിനൊപ്പം ജോലി ചെയ്തിരുന്ന യുവാക്കളോട് പെണ്ണുങ്ങൾ അടുക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
പല സ്ത്രീകളും ദേഷ്യത്തോടെയാണ് ട്രംപിന്റെ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത്. നിങ്ങൾ ട്രംപിന് വോട്ട് ചെയ്തിരുന്നില്ലേ, സത്യം പറയണമെന്ന് ആപ്ലിക്കേഷനിലൂടെ ഒരു യുവതി ചോദിച്ചു.ആ ജീവനക്കാരൻ വെറെയൊന്നും ചിന്തിക്കാതെ അതേ, ഞാൻ വോട്ട് ചെയ്തിരുന്നല്ലോ,എന്താ പ്രശ്നം..ഇത്രയും കേട്ടപ്പാടെ ആ യുവതി ആ ജീവനക്കാരനോട് ദേഷ്യത്തോടെ ചോദിച്ചു.
നാണമില്ലേ, ട്രംപിനെ എന്തിനാ ഇങ്ങനെ പിന്തുണക്കുന്നേ, നിങ്ങളോട് എനിക്ക് പുച്ഛമാണെന്നാണ് 31 വയസുകാരിയായ ആ യുവതി തിരിച്ചടി മറുപടി. ട്രംപിന്റെ കൂടെ നിൽക്കുന്നിടത്തോളം കാലം നിങ്ങളെ ഒരു സ്ത്രീയും പ്രണയിക്കില്ലെന്നും യുവതി പറഞ്ഞു. ട്രംപിന്റെ ഭരണകൂടത്തിൽ ജോലി ചെയ്തതു ഒാരോ ജീവനക്കാർക്കും ഇപ്പോൾ വലിയ പാരയായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam