
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ സിപിഐ എടുത്ത നിലപാട് എൽഡിഎഫിന് വേണ്ടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ വിജയമല്ല, ഇടതുമുന്നണിയുടെ രാഷ്ട്രീയ വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കത്ത് പോകുമെന്ന് ഉറപ്പായിരുന്നു എന്നും ഇതോടെ ആ വിഷയം തീർന്നുവെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. പിഎം ശ്രീയും എസ്എസ്കെയും ഒന്നല്ല രണ്ടാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഒപ്പിട്ടാലേ പണം തരൂ എന്നുള്ളത് ആര്‍എസ്എസിന്‍റെ ദുര്‍വാശിയാണ്. രണ്ട് ചേരിയാക്കേണ്ടത് മാധ്യമങ്ങളുടെ ആവശ്യമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ എന്തിന് വീണ്ടും ചര്‍ച്ചയാക്കി എന്നും ബിനോയ് ചോദിച്ചു.
ശിവൻകുട്ടി വീണ്ടും കുത്തിപ്പൊക്കിയത് എന്തിനെന്ന് അറിയില്ല. എന്തുകൊണ്ട് പ്രകോപനമുണ്ടായി എന്നും അറിയില്ല. തര്‍ക്കത്തിന് സിപിഐ ഇല്ല എന്ന് പറഞ്ഞ ബിനോയ് വിശ്വം തിരുത്തൽ ശക്തി എന്ന കിരീടം സിപിഐക്ക് വേണ്ടെന്നും വ്യക്തമാക്കി. നിലപാട് എടുത്തതിൽ ഭയപ്പാടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam