പോക്സോ കേസിൽ ബി.എസ്.യെദ്യൂരപ്പയ്ക്ക് തിരിച്ചടി, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി കർണാടക ഹൈക്കോടതി തള്ളി

Published : Nov 13, 2025, 05:14 PM IST
 Yediyurappa

Synopsis

വിചാരണക്കോടതി കുറ്റപത്രം പരിഗണിച്ചതും സമൻസ് അയച്ചതുമായ ഉത്തരവ് ശരിവെച്ചാണ് കർണാടക ഹൈക്കോടതി യെദ്യൂരപ്പയുടെ ഹർജി തള്ളിയത്. അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ വിളിച്ചു വരുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 

ബെംഗ്ളൂരു : കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് തിരിച്ചടി. പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. വിചാരണക്കോടതി കുറ്റപത്രം പരിഗണിച്ചതും സമൻസ് അയച്ചതുമായ ഉത്തരവ് ശരിവെച്ചാണ് കർണാടക ഹൈക്കോടതി യെദ്യൂരപ്പയുടെ ഹർജി തള്ളിയത്. വിചാരണ നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും യെദ്യൂരപ്പയെ കോടതി ഒഴിവാക്കി. അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ വിളിച്ചു വരുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

അദ്ദേഹത്തിന്റെ സാന്നിധ്യം നടപടികൾക്ക് അത്യന്താപേക്ഷിതമെങ്കിൽ ഒഴികെ, അദ്ദേഹത്തിനുവേണ്ടി സമർപ്പിക്കുന്ന ഏത് ഇളവ് അപേക്ഷയും പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവുകളിലെ നിരീക്ഷണങ്ങൾ സ്വാധീനിക്കാതെ, വിചാരണയിൽ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം കേസ് തീരുമാനിക്കണമെന്ന് ഹൈക്കോടതി വിചാരണക്കോടതിക്ക് നിർദ്ദേശം നൽകി. കേസ് റദ്ദാക്കാൻ യെദ്യൂരപ്പയ്ക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസിന് ആസ്പദമായ സംഭവം 

ksm2024 ഫെബ്രുവരി 2 നാണ് ബെംഗളൂരുവിലെ വസതിയിൽ വെച്ച് യെദിയൂരപ്പ തന്റെ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മ കേസ് ഫയൽ ചെയ്തത്. ലൈംഗികാതിക്രമവുമായി മകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഒരു പഴയ കേസിൽ നീതി ലഭിക്കുന്നതിനും മറ്റ് വിഷയങ്ങൾക്കും സഹായം തേടിയായിരുന്നു യുവതിയും മകളും യെദ്യൂരപ്പയെ സന്ദർശിച്ചത്. പരാതിക്കാരിയായ അമ്മ പിന്നീട് ആരോഗ്യപ്രശ്നങ്ങളാൽ മരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
സാമ്പത്തിക തട്ടിപ്പ് കേസ്: `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി