കണ്ണൂര്‍ അക്രമം: ശക്തമായ നടപടിയെന്ന് ജില്ലാ കളക്ടര്‍: സമാധാന യോഗത്തില്‍ സമവായം

Published : Dec 27, 2017, 07:21 PM ISTUpdated : Oct 04, 2018, 06:29 PM IST
കണ്ണൂര്‍ അക്രമം: ശക്തമായ നടപടിയെന്ന് ജില്ലാ കളക്ടര്‍: സമാധാന യോഗത്തില്‍ സമവായം

Synopsis

കണ്ണൂര്‍: ജില്ലയിലെ അക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍. പ്രകോപന പ്രസംഗങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രകോപന പ്രചരണങ്ങള്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.മട്ടന്നൂരിലടക്കം തുടർച്ചയായുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന സമാധാന യോഗത്തിലാണ് തീരുമാനം.

പരിക്കേറ്റവരെ സർവകക്ഷി സംഘം സന്ദർശിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ സമാധാന കരാർ നടപ്പാക്കുന്നതിൽ ചില പ്രദേശങ്ങളിൽ വീഴ്ച ഉണ്ടായെന്നു എസ്.പി പി ജി ശിവവിക്രം പറഞ്ഞു. 

സിപിഎം-ബിജെപി നേതാക്കളെ വിളിച്ചു കൂട്ടിയാണ്  കളക്ടറുടെ നടപടി. കളക്ടറുടെ ചേംബറിലാണ് യോഗം നടന്നത്. സമാധാന കരാർ നിലനിൽക്കെ തുടരെ സംഘർഷങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇനി ചർച്ചകൾക്ക് പ്രസക്തി ഇല്ലെന്നായിരുന്നു ബിജെപി നിലപാട്. എന്നാല്‍ അവസാന നിമിഷമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ ബിജെപി തയ്യാറായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

പൊതുവിടങ്ങളിലും ക്യാബിനറ്റ് മീറ്റിംഗുകളിലേയും അസാന്നിധ്യം, പുറത്ത് വരുന്ന എഐ വീഡിയോകൾ, നെതന്യാഹുവിന് സംഭവിച്ചതെന്ത്
കരൾപ്പകുത്ത് നൽകി ആലിൻ; കുഞ്ഞ് ധ്രിയ ഇനി ആരോഗ്യവതി, കേരളത്തിൻ്റെ ചികിത്സാ ചരിത്രത്തിൽ പുതിയൊരധ്യായം