
ദില്ലി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരിച്ചടിയ്ക്ക് കോണ്‍ഗ്രസിനെ പഴിച്ച് സിപിഎം. കോണ്‍ഗ്രസ് നേതാക്കള്‍ പണത്തിനും പ്രതാപത്തിനും വേണ്ടി ബിജെപിയ്ക്കൊപ്പം പോയെന്ന് സിപിഎം ആരോപിക്കുന്നു. ത്രിപുരയില്‍ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ ബിജെപി ആയി മാറിയെന്ന് പിബി അംഗം എം എ ബേബി പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി മുന്നേറ്റം നടത്തുന്നതെന്നും എംഎ ബേബി ആരോപിച്ചു.
ഗ്രാമീണ മേഖലയില്‍ സിപിഎം പിടിച്ച് നിന്നെങ്കിലും ആദിവാസി മേഖലകളിലും നഗരങ്ങളിലും സിപിഎമ്മിന് അടിപതറി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് പോയ നേതാക്കള്‍ക്ക് ബിജെപിയില്‍ പിന്തുണയുണ്ട്. മധ്യവര്‍ഗ വോട്ടുകള്‍ ബിജെപി കോണ്‍ഗ്രസില്‍ നിന്ന് തിരിച്ച് പിടിച്ചു. കാല്‍നൂറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിനാണ് ത്രിപുരയില്‍ അന്ത്യമാകുന്നത്.
തൊഴിലില്ലായ്മയും യുവജനങ്ങളെയും കൈയിലെടുത്ത ബിജെപി പ്രചാരണത്തിന് ശക്തമായ ഭരണവിരുദ്ധ വികാരം ഉണര്‍ത്തി വിടാന്‍ സാധിച്ചുവെന്നതാണ് സൂചനകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam