
ദില്ലി: ശബരിമലയിൽ ബിജെപിയുടേത് ഹീന പദ്ധതിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ശബരിമല പദ്ധതി വ്യക്തമാക്കിയുള്ള ബിജെപി സർക്കുലർ ഇതിന് തെളിവാണെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി. ശബരിമലയെ തകർക്കാനുള്ള ശ്രമത്തെ അപലപിക്കുന്നു. പരിശീലനം കിട്ടിയവരെ ആയുധങ്ങളുമായി ശബരിമലയിലേക്ക് അയക്കുന്നത് ഗുരുതരമാണ്. ഇത്തരം ശ്രമങ്ങൾക്കെതിരെ ജനം ജാഗ്രത പുലർത്തണം. ശബരിമലയുടെ നിയന്ത്രണം കയ്യിലെടുക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam