
എല്‍.ഡി.എഫ് ഭരിക്കുന്ന മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തിലെ ഫുട്പാത്തുകള്‍ കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, എല്ലാ കച്ചവടക്കാരെയും ഒഴിപ്പിക്കാന്‍ നഗരസഭ തയ്യാറാവുന്നില്ലെന്ന് ആരോപിച്ചാണ് സി.പി.ഐ, നഗരസഭയിലേയ്‌ക്ക് മാര്‍ച്ച് നടത്തിയത്. സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ മാര്‍ച്ച് തടഞ്ഞതോടെ, കയ്യാങ്കളിയായി. സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ മാനന്തവാടി എസ്.ഐ വിനോദിന് ഇടതു കൈക്ക് പരിക്കേറ്റു. കൂടാതെ മറ്റ് രണ്ട് പോലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരികേറ്റു.