സിപിഎം, ഡിവൈഎഫ്‌ഐ പ്രതിഷേധം; സെന്‍കുമാറിന് സുരക്ഷാ ഭീഷണി

Published : Feb 28, 2017, 02:44 AM ISTUpdated : Oct 05, 2018, 12:36 AM IST
സിപിഎം, ഡിവൈഎഫ്‌ഐ പ്രതിഷേധം; സെന്‍കുമാറിന് സുരക്ഷാ ഭീഷണി

Synopsis

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ആദ്യമെടുത്ത നടപടി പോലീസ് തലപ്പത്തെ അഴിച്ച് പണിയാണ്. ഡിജിപി ആയിരുന്ന സെന്‍കുമാറിനെ മാറ്റി ബഹ്‌റയെ നിയമിച്ചു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് എതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയിയെ സമീപിച്ചു. ഇതോടെയാണ് ഇടത് പക്ഷ യുവജന സംഘടനകള്‍ സെന്‍കുമാറിനെതിരെ തിരിഞ്ഞത്.

തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കല്‍ ആണെന്നാണ്  ടി.പി. സെന്‍കുമാറിന്റെ ആരോപണം. രാഷ്ട്രീയ കൊലപാതക കേസ്സുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ  സത്യസന്ധമായ അന്വേഷണം കാരണമാണ് പ്രതികാര നടപടിയെന്നും സെന്‍കുമാര്‍ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സ്വീകരിച്ച നടപടികളില്‍ ഭരണ കേന്ദ്രങ്ങളെ ഭയപ്പെടുത്തിയെന്നും സെന്‍കുമാര്‍ അപ്പീലില്‍ ആരോപിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരയുകയായിരുന്ന യുവതിയെ ആശ്വസിപ്പിക്കാൻ ഒപ്പം കൂടി, ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കി കൂട്ടബലാത്സംഗം, ദൃശ്യങ്ങൾ പകർത്തി, തെളിവെടുപ്പിനിടെ സംഘർഷം
വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം