കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

Web Desk |  
Published : Feb 28, 2017, 01:55 AM ISTUpdated : Oct 05, 2018, 02:46 AM IST
കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

Synopsis

കൊച്ചി: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു സര്‍ക്കാരിനായി ഹാജരാകും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചെങ്കിലും കേസ് ഡയറി പഠിക്കാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കാന്‍ കൃഷ്ണദാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സര്‍ക്കാര്‍ വാദം. അതിനിടെ ഇന്നലെ പി കൃഷ്ണദാസിനെതിരെ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഒറ്റപ്പാലം ലക്കിടിയിലെ ജവഹര്‍ലാല്‍ കോളേജിലെ എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പഴയന്നൂര്‍ പൊലീസ് കേസെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന്റെ മേഖലയ്ക്ക് അടുത്തുള്ള വിദേശ സേനകൾക്ക് ഇറാന്റെ മുന്നറിയിപ്പ്, 'വിദേശ സേനകൾ മേഖല വിടണം, അക്രണത്തിന് ഇടയിൽ പെട്ടേക്കും'
വഴിചോദിച്ചെത്തി വഴിയാത്രക്കാരിയോട് ലൈംഗിക അതിക്രമം, 60 തിലേറെ സിസിടിവികൾ പരിശോധിച്ചു, സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു