ഇടതുമുന്നണി വിപുലീകരിക്കാന്‍ ധാരണ; എല്‍ഡിഎഫ് യോഗം 26 ന്

Web Desk |  
Published : Jul 21, 2018, 06:25 PM ISTUpdated : Oct 02, 2018, 04:23 AM IST
ഇടതുമുന്നണി വിപുലീകരിക്കാന്‍ ധാരണ; എല്‍ഡിഎഫ് യോഗം 26 ന്

Synopsis

സിപിഎം സംസ്ഥാന കമ്മിറ്റി അനുമതി നൽകി സിപിഎമ്മും സിപിഐയും ചർച്ച തുടങ്ങി പ്രവേശനം കാത്ത് 4 പാർട്ടികൾ വിരേന്ദ്രകുമാറിന്‍റെ പാർട്ടി മുന്നണിയിലേക്ക് ഐഎന്‍എസിനും കേരളാ കോൺഗ്രസുകൾക്കും പ്രതീക്ഷ

തിരുവനന്തപുരം: ഇടുതുമുന്നണി വിപുലീകരിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ധാരണ. വ്യാഴാഴ്ച നടക്കുന്ന മുന്നണിയോഗത്തിൽ ഇതിനുള്ള നടപടികൾക്ക് തുടക്കമാകും.

നാല് പാർട്ടികളാണ് ഇടതുമുന്നണിയിലേക്കുള്ള പ്രവേശനം കാത്തുനിൽക്കുന്നത്. ജനതാദൾ യു, ഐഎൻഎൽ, ജനാധിപത്യ കേരളാ കോൺഗ്രസ്, കേരളാ കോൺഗ്രസ് ബി എന്നിവയാണ് ആ പാർട്ടികൾ. വീരേന്ദ്രകുമാറിന് ഇടതുമുന്നണി രാജ്യസഭാ സീറ്റ് നൽകിയെങ്കിലും പാർട്ടി ഔദ്യോഗികമായി മുന്നണിയുടെ ഭാഗമല്ല. മാത്യു ടി തോമസി‍ന്‍റെ ജനതാദളുമായി ലയിക്കാനായിരുന്ന ആദ്യ നീക്കമെങ്കിൽ അത് പരാജയപ്പെട്ടതോടെ ഇവരെ നേരിട്ട് മുന്നണിയിൽ എടുക്കും.  

ഏറെക്കാലമായി മുന്നണിയുമായി സഹകരിച്ചിട്ടും പുറത്തുനിർത്തിയിരുന്ന ഐഎൻഎല്ലിനും ഇത്തവണ നറുക്ക് വീഴമെന്നാണ് കരുതുന്നത്. മാണി വിഭാഗം ഇടത്തേയ്ക്കില്ലെന്ന് ഉറപ്പായതോടെയാണ് മറ്റ് രണ്ട് കേരളാ കോൺഗ്രസുകൾക്ക് വഴിതെളിയുന്നത്. ജനാധിപത്യകേരളാ കോൺഗ്രസ് ഒറ്റയ്ക്കും,കേരളാ കോൺഗ്രസ് ബി സ്കറിയാ തോമസിന്‍റെ പാർട്ടിയൽ ലയിച്ചും മുന്നണയിലെത്തിയേക്കും. 

പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുന്നണി വിപുലീകരണം. സിപിഎമ്മും സിപിഐയും ആദ്യവട്ട അനൗദ്യോഗിക ചർച്ചകൾ നടത്തി കഴിഞ്ഞു. വ്യാഴാചത്തെ മുന്നണിയോഗത്തിൽ വിഷയം അവതരിപ്പിച്ച് ഘടകകക്ഷികളുടെ അഭിപ്രായത്തിന് വിടും. പിന്നീടായിരിക്കും തീരുമാനം. നിലവിലെ ധാരണ നടപ്പായാൽ മുന്നണിയിൽ രണ്ട് കേരളാ കോൺഗ്രസും രണ്ട് ജനാതാദളും ഉണ്ടാകുന്ന അപൂവ സാഹചര്യമാണ് വരാൻ പോകുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?