പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറിക്ക് വെട്ടേറ്റു

Published : Jan 23, 2019, 01:32 PM ISTUpdated : Jan 23, 2019, 01:41 PM IST
പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറിക്ക് വെട്ടേറ്റു

Synopsis

പാലക്കാട് സി പി എം ലോക്കൽ സെക്രട്ടറി എം കെ സുരേന്ദ്രന് വെട്ടേറ്റു.  ആലത്തൂർ കോടതി വളപ്പിൽ വെച്ച് ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.

പാലക്കാട്: പാലക്കാട് കണ്ണമ്പ്രയില്‍ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു. ലോക്കൽ സെക്രട്ടറി എം.കെ.സുരേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലത്തൂർ കോടതി വളപ്പിൽ വെച്ച് ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം  സുരേന്ദ്രനെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടിയയാൾ ആയുധവുമായി ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആർ എസ് എസ് പ്രവർത്തകനായ ശിവദാസനാണ് കീഴടങ്ങിയത്. സുരേന്ദ്രന്‍റെ അയൽവാസിയുമാണ് ശിവദാസൻ. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു