അക്രമം നടത്തുന്നവരെ സംരക്ഷിക്കില്ലെന്ന് മലപ്പുറത്ത് സിപിഎം - മുസ്ലീം ലീഗ് ധാരണ

Web Desk |  
Published : Jun 06, 2018, 05:30 PM ISTUpdated : Jun 29, 2018, 04:26 PM IST
അക്രമം നടത്തുന്നവരെ സംരക്ഷിക്കില്ലെന്ന് മലപ്പുറത്ത് സിപിഎം - മുസ്ലീം ലീഗ് ധാരണ

Synopsis

അക്രമം നടത്തുന്നവരെ സംരക്ഷിക്കില്ലെന്ന് മലപ്പുറത്ത് ധാരണ സിപിഎം - മുസ്ലീം ലീഗ് യോഗത്തിലാണ് ധാരണയായത്

മലപ്പുറം: ജില്ലയുടെ തീരപ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന രാഷ്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. അക്രമം നടത്തുന്നവരെ സംരക്ഷിക്കില്ലെന്ന് സിപിഎം, മുസ്ലീം ലീഗ് ജില്ലാ നേതാക്കള്‍ സമാധാനയോഗത്തില്‍ ഉറപ്പു നല്‍കി. ജില്ലാ ഭരണകൂടത്തിന്‍റ നേതൃത്വത്തിലുള്ള ചര്‍ച്ചയാണ് ഇന്നു നടന്നത്. താനൂർ തിരൂർമേഖലയിൽ മുസ്ലീം-ലീഗ് സി.പി.എം സംഘർഷം അതിരുവിടുന്ന പശ്ചാത്തലത്തിലാണ് നേതാക്കളുടെ ഇടപെടൽ.

തീരപ്രദേശത്തെ കൊടി തോരണങ്ങല്‍ മാറ്റും. അക്രമം സംബന്ധിച്ച് നിലവിലുള്ള കേസുകള്‍ തുടരാനും ഇരുപാർട്ടികളും സംയുക്തമായി പ്രചാരണ പരിപാടി നടത്താനും ധാരണയായിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും രാഷ്രീയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. 

പ്രാദേശിക നേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെ മലപ്പുറത്തെ തീരദേശമേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നേരത്തെ പി കെ കുഞ്ഞാലിക്കുട്ടിയുടെയും പാലോളി മുഹമ്മദ് കുട്ടിയുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ധാരണയായിരുന്നു. ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കള്‍ പങ്കെടുത്ത സമാധാന യോഗവും ഇതേത്തുടര്‍ന്ന് തിരൂരില്‍ നടന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നീന്തൽ കുളത്തിൽ ഉണ്ടായ അപകടം; മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സമയങ്ങളിൽ നാളെ മുതൽ മാറ്റങ്ങൾ; കേരളത്തിലെ സർവീസുകളുടെ വിവരങ്ങൾ അറിയാം