
പത്തനംതിട്ട/പാലക്കാട്: സിപിഎം പത്തനംതിട്ട, പാലക്കാട് ജില്ലാസമ്മേളനങ്ങള്‍ക്ക് തുടക്കമായി. പത്തനംതിട്ട സമ്മേളനം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പാലക്കാട് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
സി.പി.എം. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തിരുവല്ലയിൽ തുടക്കമായി. സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപൻ പതാക ഉയർത്തി. കൊടിമര, ദീപശിഖ റാലികൾ സമ്മേളന വേദിയായ കെ.ഐ. കൊച്ചീപ്പൻ മാപ്പിള നഗറിലെത്തി. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഞായറാഴ്ചയാണ് ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നത്. കെ.പി. ഉദയഭാനു ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത
രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളിൽ നിന്നും ആരംഭിച്ച പതാക-കൊടിമര-ദീപശിഖാ ജാഥകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ മണ്ണാര്‍ക്കാട്ടെ പൊതുസമ്മേളന നഗരിയായ ഫിദല്‍ കാസ്ട്രോ നഗരിയില്‍ സംഗമിച്ചു. തുടര്‍ന്ന് സംഘാടകസമിതി ചെയര്‍മാന്‍ എംബി രാജേഷ് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് ഔപചാരിക തുടക്കമായി.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും തിരഞ്ഞെടുപ്പുകളുമെല്ലാം സമ്മേളനത്തില്‍ സജീവമായി ചര്‍ച്ച ചെയ്ത് വിലയിരുത്തും. മൂന്ന് ദിവസം നടക്കുന്ന സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 331 പ്രതിനിധികളും ജില്ലാ കമ്മറ്റി അംഗങ്ങളും പങ്കെടുക്കും. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കേന്ദ്ര കമ്മറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നുള്ള പ്രമുഖ നേതാക്കൻമാരും സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ട് 31 ന് വൈകുന്നേരം കുന്തിപ്പുഴക്കരികില്‍ നിന്ന് റെഡ് വളന്‍റിയര്‍ മാര്‍ച്ച് നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam