
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇനി നടക്കാനുള്ള ജില്ലാ സമ്മേളനങ്ങൾ, സംസ്ഥാന സമ്മേളനം, ഒടുവിൽ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിംഗ് എന്നിവയാണ് അജണ്ടയിലെങ്കിലും കോടിയേരിയുടെ മകനെതിരായി വന്ന ആരോപണമായിരിക്കും പ്രധാന ചര്‍ച്ച. മുഖ്യമന്ത്രിയും കോടിയേരിയുമായി ചര്‍ച്ച നടത്തിയതല്ലാതെ പാര്‍ട്ടി നേതൃത്വത്തിന് മുന്നിൽ ഇതെ വരെ വിഷയം വന്നിട്ടില്ല.
മകനെതിരായ ആരോപണങ്ങളുടെ വിശദ വിവരങ്ങൾ കോടിയേരി തന്നെ സെക്രട്ടേറിയറ്റ് യോഗത്തില്‍ പറയാനാണ് സാധ്യത . തുടര്‍ന്ന് ആരോപണം വന്ന ശേഷമുള്ള സാഹചര്യം പാര്‍ട്ടി വിലയിരുത്തും. ഇപ്പോൾ സ്വാകരിക്കുന്ന നിലപാട് തുടരണമോ ഇക്കാര്യത്തിൽ നിയമ നടപടിക്ക് പോകണമോ എന്ന കാര്യവും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam