'ചില സിപിഐ മന്ത്രിമാർ മണ്ടൻമ്മാരെ പോലെ പെരുമാറുന്നു'; സിപിഎം സമ്മേളനത്തിൽ വിമ‌ർശനം

By Web DeskFirst Published Feb 23, 2018, 10:34 PM IST
Highlights

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനും മന്ത്രിമാർക്കും വിമ‌ർശനം. സർക്കാരിന്‍റേയും മന്ത്രിമാരുടേയും പ്രവർത്തനം തൃപ്തികരമല്ല. ചില സിപിഐ മന്ത്രിമാർ മണ്ടൻമ്മാരെ പോലെ പെരുമാറുന്നുവെന്നും പൊതുസമ്മേളനത്തിൽ വിമർശനമുയർന്നു. സിപിഐ മന്ത്രിമാരുടെ പ്രകടനം നിരാശാജനകമാണെന്നായിരുന്നു ചർച്ചയിലെ പൊതുവികാരം. ഇതിനിടയിലാണ് ഒരു പ്രതിനിധി തിരുമണ്ടൻമാർ എന്ന പ്രയോഗം നടത്തിയത്.

ഷുഹൈബ് കൊലപാതകത്തിന്റെ പേരിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരേയും രൂക്ഷ വിമർശനമുയർന്നു. കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷവിമർശനമാണ് സമ്മേളനത്തിൽ ഉയര്‍ന്നത്. പാർട്ടിക്ക് പങ്കില്ലെങ്കിൽ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് പ്രതിനിധികൾ ചോദിച്ചു. പാർട്ടിയുടെ അറിവോടെയല്ലെങ്കിൽ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നായിരുന്നു ചോദ്യം. ഇതിനെ കണ്ണൂർ പ്രതിനിധികൾ പ്രതിരോധിച്ചുമില്ല. ചർച്ച ശനിയാഴ്ചയും തുടരും. വൈകിട്ട് അഞ്ചിന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറുപടി പറയും.

കോൺഗ്രസ് ബന്ധം അന്തികാരത്തിലേക്കുളഅള കുറുക്കുവഴിയാണെന്നും അത് അപകടകരമാണെന്നും ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസ് പരാമർശിച്ചു. അധികാരരാഷ്ട്രീയത്തിലേക്കുള്ള കുറുക്കുവഴിയായി വ്യാഖ്യാനിക്കപ്പെടും എന്നും അദ്ദേഹം പറഞ്ഞു. നീക്കം സംസ്ഥാനത്ത് സി പി എമ്മിനെ ദുർബലപ്പെടുത്തുമെന്നും ആരോപണമുയർന്നു. അധികാരത്തിലെത്തിയത് അഴിമതി വിരുദ്ധ പ്രതിഛായയിലെന്ന് മാണിയെ വേദിയിലിരുത്തി കാനത്തിന്റെ ഓർമ്മപ്പെടുത്തൽ.
 

click me!