
തൃശ്ശൂര്‍: കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം സമ്മേളനത്തിൽ രൂക്ഷവിമർശനം. പാർട്ടിക്ക് പങ്കില്ലെങ്കിൽ എന്ത് കൊണ്ട്
നടപടിയെടുക്കുന്നില്ലെന്ന് പ്രതിനിധികൾ ചോദിച്ചു. സർക്കാരിന്‍റേയും മന്ത്രിമാരുടേയും പ്രവർത്തനം തൃപ്തികരമല്ല. ചില സിപിഐ മന്ത്രിമാർ മണ്ടൻമ്മാരെ പോലെ പെരുമാറുന്നുവെന്നും പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. ചര്‍ച്ച ഇന്നും തുടരും.
രണ്ടാം ദിവസത്തെ പൊതുചർച്ചയിൽ കോണ്‍ഗ്രസുമായി ബന്ധം വേണമെന്ന ആവശ്യത്തെ പ്രതിനിധികൾ ഒറ്റക്കെട്ടായി നേരിട്ടു. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് പ്രതിനിധികൾ പൊതുചർച്ചയിൽ ആവശ്യപ്പെട്ടു. അതേസമയം, ഇടതുമുന്നണി വിപുലീകരിക്കണമെന്നും പ്രതിനിധികൾ ആവശ്യമുന്നയിച്ചു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസാണ് കോണ്‍ഗ്രസുമായി സഹകരണം ആവശ്യമാണെന്ന യെച്ചൂരി ലൈനിനെ കടന്നാക്രമിച്ചത്. ഇത്തരത്തിൽ കോണ്‍ഗ്രസുമായി കൂട്ടുകൂടിയാൽ അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി അത് കണക്കാക്കപ്പെടുമെന്ന് മുഹമ്മദ് റിയാസ് വാദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam