
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. നാളെ തുടങ്ങുന്ന സംസ്ഥാന കമ്മറ്റിക്ക് മുന്നോടിയായാണ് യോഗം. പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി ഇതുവരെ നടന്ന കാര്യങ്ങളുടെ അവലോകനമാണ് പ്രധാന അജണ്ട. തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരിക്കുന്ന കാര്യവും ചർച്ചയ്ക്ക് വരും.
ജെഡിയു, ജനാധിപത്യ കേരളാ കോൺഗ്രസ്, ഐഎന്‍എല്‍, കേരളാ കോൺഗ്രസ് ബി തുടങ്ങി ഇടതുപക്ഷവുമായി സഹകരിക്കുന്ന പാർട്ടികളെ മുന്നണിയിലെടുക്കുന്ന കാര്യമാണ് പരിഗണനയിൽ. മന്ത്രിസഭാ പുനസംഘടന ആലോചനയിലില്ലെന്ന് ഇന്നലെ പാർട്ടി സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തിൽ വിഷയം സെക്രട്ടേറിയറ്റ് യോഗത്തിൽ ഉന്നയിക്കപ്പെടാൻ ഇടയില്ല. അഭിമന്യു വധത്തിൽ സർക്കാർ കൈക്കൊണ്ട നടപടികളുടെയും പാർട്ടി തീരുമാനിച്ച പ്രചരണ പരാപാടികളുടെയും വിലയിരുത്തലും യോഗത്തിൽ ഉണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam