
തൃശൂര്‍: നാളെ മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ ദീപശിഖ തെളിയിച്ചു. തേക്കിൻകാട് മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ ബേബി ജോൺ പതാക ഉയർത്തി.
സമ്മേളനത്തിന്‍റെ കൊടിമരജാഥയും ദീപശിഖാപ്രയാണവും തൃശൂർ നഗരത്തെ ചെങ്കോട്ടയാക്കി. സമ്മേളനവേദിയായ റീജനൽ തിയറ്ററിന്‍റെ ചുമരുകൾ ചെങ്കോട്ടയെ അനുസ്മരിപ്പിക്കുന്ന വിധം അലങ്കരിച്ചിട്ടുണ്ട്.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഏറെ നിര്‍ണായകമായ സാഹചര്യത്തിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കടന്നുപോകുമ്പോള്‍ സിപിഎമ്മിന്റെ ഈ സംസ്ഥാന സമ്മേളനത്തിനും രാഷ്ട്രീയനിരീക്ഷകര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതേസമയം, കെ.എം.മാണിയുടെ എൽഡിഎഫ് പ്രവേശനം സിപിഐയുടെ എതിർപ്പുമൂലം ചർച്ചയായിരിക്കെ രണ്ടു പേരും ഒരുമിച്ചു സിപിഎം സിപിഎം സംസ്ഥാന സമ്മേളനത്തിൽ വേദി പങ്കിടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam