ജെറ്റ് എയര്‍വേസ് ജീവനക്കാരെ നഗ്നരാക്കി പരിശോധിച്ചതായി പരാതി

Web Desk |  
Published : Mar 31, 2018, 02:57 PM ISTUpdated : Jun 08, 2018, 05:52 PM IST
ജെറ്റ് എയര്‍വേസ് ജീവനക്കാരെ നഗ്നരാക്കി പരിശോധിച്ചതായി പരാതി

Synopsis

വിശദീകരണവുമായി ജെറ്റ് ഏയര്‍വേസ്

ചെന്നൈ: ജെറ്റ് എയര്‍വേസില്‍ സുരക്ഷയുടെ ഭാഗമായി ജീവനക്കാരെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് ജീവനക്കാര്‍ ഇന്ന് ചെന്നൈ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. ഹാന്‍റ് ബാഗിലുണ്ടായിരുന്ന സാനിറ്ററി പാഡുപോലും എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതായും പ്രതിഷേധകര്‍ പറഞ്ഞു.

 ചിലര്‍ ശരീരത്തില്‍ അനവാശ്യമായ സ്പര്‍ശിച്ചതായും തീര്‍ത്തും അനുചിതമായ പ്രവൃത്തിയായാണ് അനുഭവപ്പെട്ടതെന്നും ജീവനക്കാരില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി തങ്ങളെ നഗ്നരാക്കി പരിശധന നടത്തുന്നുണ്ട്. ആര്‍ത്തവമുള്ള  പെണ്‍കുട്ടിയുടെ നാപ്കിന്‍ എടുത്തുമാറ്റാന്‍ വരെ അവര്‍ ആവശ്യപ്പെട്ടു. ചിലര്‍ അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുക കൂടി ചെയ്തുവെന്നും 10 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന എയര്‍ർഹോസ്റ്റസ് പറഞ്ഞു. 

ആയുധങ്ങള്‍ കൈവശമുണ്ടോ എന്നറിയാന്‍ സാധാരണയായി നടത്തുന്ന പരിശോധന മാത്രമാണ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയിട്ടുളളതെന്നാണ് ജെറ്റ് എയര്‍വേസ് അധികൃതരുടെ വിശദീകരണം. സുരക്ഷിതമായ മുറിയില്‍ വച്ച് അതേ ജെന്‍ററില്‍ ഉള്ളവര്‍തന്നെയാണ് ജീവനക്കാരെ പരിശോധിക്കുന്നത്. സംഭവത്തില്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചതായി ജീവനക്കാര്‍ പറഞ്ഞു.

തിങ്കളാഴ്ച ഇത് സംബന്ധിച്ച് ഗുരുഗ്രാമിലെ എയര്‍ലൈന്‍ ഓഫീസില്‍ വച്ച് ചര്‍ച്ച നടത്തും. ചെന്നൈ വിമാനത്താവളത്തില്‍ ജീവനക്കാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് കൊളമ്പോയിലേക്കുള്ള വിമാന സര്‍വ്വീസ് വൈകി. മാര്‍ച്ച് 28, 29 തീയതികളില്‍ ചില സ്റ്റേഷനുകളില്‍ സുരക്ഷാ പരിശോധന നടത്തിയതായി ജെറ്റ് എയര്‍വേസ് അംഗീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി, കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര