
കൊച്ചി: യുവാവ് വൈരാഗ്യത്തിന്‍റെ പേരില്‍ വെട്ടിപരിക്കേല്‍പ്പിച്ച പെണ്‍കുട്ടി സഹായങ്ങള്‍ തേടുന്നു. ഫെബ്രുവരി എട്ടിനാണ് ഉദയംപേരൂർ സ്വദേശിയായ അമ്പിളിയെ അയല്‍വാസിയായ അമല്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്പിളി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അമ്പിളി സാധാരണ ജീവിതത്തിലേക്ക് വരണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്.
സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന രംഗന്‍റെയും ഹോട്ടല്‍ ജീവനക്കാരിയായ ഹൈമവതിയുടെ രണ്ടുമക്കളില്‍ ഒരാളാണ് അമ്പിളി. സ്കോളര്‍ഷിപ്പോടെയായിരുന്നു അമ്പിളി തലയോലപ്പറമ്പ് ദേവസ്വം കോളേജില്‍ ബി.എസ്.സി ഗണിതശാസ്ത്രം പഠിച്ചുവന്നത് അതിനിടയിലാണ് ദുരന്തം സംഭവിച്ചത്.
അമ്പിളിയുമായി ഉണ്ടായിരുന്നു സൗഹൃദ ബന്ധം തകർന്നതിനെ തുടര്‍ന്ന് അമലുമായി വഴക്കായി.ഇനി ശല്യപ്പെടുത്തരുതെന്ന് അമ്പിളി പറഞ്ഞത് വൈരാഗ്യമുണ്ടാക്കി.ആ ദേഷ്യത്തിലാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. വധശ്രമം ഉൾപ്പെടെയുളള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജീര്‍ണ്ണിച്ച് നശിക്കാറായ വീട്ടിലാണ് അമ്പിളി താമസിച്ചിരുന്നത്. പ്ലാസ്റ്റിക് ഫ്ലെക്സുകള്‍ കൊണ്ട് മറച്ച ഈ വീട്ടിന്‍റെ അറ്റകുറ്റപ്പണിക്ക് പോലും പണമില്ലാതെ വിഷമിക്കുന്ന രംഗന്‍ എങ്ങനെ മകളുടെ ചികില്‍സയ്ക്ക് ചിലവ് കണ്ടെത്തും എന്ന ആശാങ്കയിലാണ്. തലയോലപറമ്പ് കോളേജിലെ അമ്പിളിയുടെ സഹപാഠികള്‍ സമാഹരിച്ച് നല്‍കിയ ഒന്നരലക്ഷം രൂപയിലാണ് ഇപ്പോഴുള്ള ചിലവ് നടക്കുന്നു. സഹായിക്കാന്‍ തയ്യാറുള്ള സുമനസുകളെ തേടുകയാണ് ഈ നിര്‍ദ്ദന കുടുംബം.
ഇവര്‍ക്കായി സഹായം അയക്കേണ്ട അക്കൗണ്ട് വിവരം
AC NO.67234995616
SBT Udayamperoor
IFSC Code:
SBTR0000348
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam