കാമുകന്‍ ഗര്‍ഭിണിയാക്കി; ഭര്‍ത്താവിനെ ഉപയോഗിച്ച് യുവതി കാമുകനെ കൊലപ്പെടുത്തി

Published : Feb 22, 2017, 09:28 AM ISTUpdated : Oct 04, 2018, 07:39 PM IST
കാമുകന്‍ ഗര്‍ഭിണിയാക്കി; ഭര്‍ത്താവിനെ ഉപയോഗിച്ച് യുവതി കാമുകനെ കൊലപ്പെടുത്തി

Synopsis

ഛണ്ഡീഗഡ്: അവിഹിത ബന്ധം പുലര്‍ത്തി ഗര്‍ഭിണിയാക്കിയ ശേഷം വാക്കുമാറ്റിയ യുവാവിനെ ഭര്‍ത്താവിനെ ഉപയോഗിച്ച് യുവതി കൊലപ്പെടുത്തി. സഹപ്രവര്‍ത്തകനെ തന്നെയാണ് എയര്‍ഫോഴ്‌സ് ജീവനക്കാരനായ ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് കൊന്ന് പതിനാറ് കഷണങ്ങളാക്കി. പഞ്ചാബിലെ ബട്ടിണ്ടയിലെ ഭിസിയാന എയര്‍ബേസില്‍ ജീവനക്കാരനായ വിപിന്‍ (27) ആണ് കൊല്ലപ്പെട്ടത്. യു.പി സ്വദേശിയായ സര്‍ജന്‍റ് സുലേഷ് കുമാര്‍ ആണ് വിപിനെ കൊലപ്പെടുത്തിയത്. 

വിപിനുമായുള്ള ബന്ധത്തില്‍ അനുരാധ ഗര്‍ഭിണിയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ തന്നെ വിവാഹം ചെയ്യണമെന്ന് അനുരാധ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഈ ആവശ്യം നിരസിച്ചുവെന്ന് മാത്രമല്ല. തങ്ങളുടെ ബന്ധത്തെക്കുറിച്ച് പലരോടും പറയുകയും ചെയ്തു. ഇതോടെ ഭര്‍ത്താവിനെയും സഹോദരനെയും കൂട്ടി വിപിനെ കൊലപ്പെടുത്താന്‍ അനുരാധ പദ്ധതി തയ്യാറാക്കിയെന്നാണ് പോലീസ് ഭാഷ്യം.

സുലേഷിന്‍റെ ഭാര്യ അനുരാധാ പട്ടേലുമായി വിപിന്‍ അവിഹിത ബന്ധം പുലര്‍ത്തിയതാണ് പ്രകോപനകാരണം. ഈ മാസം എട്ടിനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. എന്നാല്‍ കുമാറിന്റെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ചയാണ് വിപിന്‍റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുമാറിനെയും ഭാര്യ അനുരാധയെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. 

അനുരാധയുടെ സഹോദരന്‍ കൂടിയായ കൂട്ടുപ്രതി ഷാസി ഭൂഷന്‍ ഒളിവിലാണ്. തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിപിന്‍റെ ഭാര്യ കുങ്കും നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. പതിനാറ് കഷണങ്ങളാക്കിയ മൃതദേഹം കുമാറിന്‍റെ വീട്ടിലെ റെഫ്രിജറേറ്ററിലും അലമാരയിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുക്കിയതാണോയെന്ന ചോദ്യത്തിൽ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി
പിണക്കം അവസാനിപ്പിച്ച് തിരികെ വരണമെന്ന ആവശ്യം തള്ളി; ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു, പ്രതി പിടിയിൽ