
കല്‍പ്പറ്റ: പുരോഹിതന്റെ പ്രകൃതിവിരുദ്ധ പീഡനവും യത്തീംഖാനയിലെ പെൺകുട്ടികൾ പീഡനത്തിനിരയായതും രണ്ടു കൊലപാതകങ്ങളുമാണ് വയനാട് ജില്ലയിൽ ഈ വർഷം ഏറ്റവും ശ്രദ്ധേയമായ കുറ്റകൃത്യങ്ങൾ. ഈ കേസുകളിലെല്ലാം പ്രതികൾ വിചാരണ കാത്ത് കഴിയുകയാണ്. ദൃശ്യം മോഡലിൽ മാനന്തവാടിയിൽ നടന്ന കൊലപാതകത്തിൽ പ്രതികൾ കൊല്ലപ്പെട്ടയാളുടെ മക്കൾ തന്നെയായിരുന്നു.
കൽപ്പറ്റയിലെ യംത്തിഘാനക്ക് സമീപമുള്ള കടയില്‍ ഏഴുകുട്ടികള്‍ ബലാല്‍സംഘത്തിനിരയായെന്ന വിവരം കൗണ്‍സിലിംഗിനിടെയാണ് അധികൃതര്‍ക്ക് ബോധ്യമാകുന്നത്. തുടര്‍ന്ന് കല്‍പറ്റ പോലീസ് അന്വേഷണം തുടങ്ങി. മാര്‍ച്ച് മൂന്നിന് പ്രതികളായ ആറുപേരെയും അറസ്റ്റുചെയ്തു. ബത്തേരി രണ്ടാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്സേറ്റ് മിഥുന്‍ റോയ് മുന്പാകെയാണ് കുട്ടികള്‍ പ്രതികളെ തരിച്ചറിഞ്ഞത്.
മുട്ടില്‍ കുട്ടമംഗലം പിലാക്കാല്‍ ഹൗസില്‍ സജദാന്‍ജുലൈബ് കുട്ടമംഗലം നൈയ്യന്‍ വീട്ടില്‍ അസ്ഹര്‍ നെല്ലിക്കല്‍ വീട്ടില്‍ എന്‍ മുസ്ഥഫ ആരീക്കല്‍ വീട്ടില്‍ എ ജുമൈദ് ഓണാട്ട് മുഹമ്മദ് റാഫി ബലാല്‍സംഘം നടന്ന ഹോട്ടലുടമ നാസര്‍ എന്നിവരാണ് പ്രതികള്‍ യംത്തിംഖാനക്കടുത്ത നാസറിന്‍റെ ഹോട്ടലില്‍ കോണ്ടുപോയി ബലാല്‍സംഘം ചെയ്തുവെന്നാണ് തിരിച്ചറിയല്‍ പരേഡിനിടെ കുട്ടികള്‍ ജഡ്ജി മിഥുന്‍ റോയിയെ അറിയിച്ചത്.
മിഠായി നല്‍കിയും മൊബൈല്‍ ചിത്രങ്ങളും ദൃശ്യങ്ങളും കാട്ടി ഭീക്ഷണിപെടുത്തിയുമായിരുന്നു പീഡനം 11 കേസുകളിലായി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായതില്‍ നാലുപേര്‍ കുട്ടികളെ ബലാത്സംഘം ചെയ്തിട്ടുണ്ടെന്നാണ് കുറ്റപത്രം പ്രതികളെല്ലാം ഇപ്പോള്‍ ജയിലിലാണ്.
മീനങ്ങാടിയില്‍ പുരോഹിതന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതാണ് വയനാടിനെ നടുക്കിയ മറ്റൊരു സംഭവം. അവധികാലത്ത് കുട്ടികളെ മുറിയിലേക്ക് വിളിച്ചുകോണ്ടുപോയി പീഡിപ്പിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയാണ് അന്വേഷണത്തിന് വഴിവെച്ചത്. ബാലഭവന്‍റെ നടത്തിപ്പുകാരനായ വൈദികന്‍ സജി ജോസഫിനെ പിന്നീട് മംഗലാപുരത്ത് അറസ്റ്റ് ചെയ്തു. ജൂലൈ പതിനേഴിനായിരുന്നു അറസ്റ്റ് നടന്നടത്. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
ക്വട്ടേഷന്‍ നല്‍കി തിരുവനന്തപുരം സ്വദേശയായ യുവാവിനെ വയനാട്ടില്‍വെച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ യുവതിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത് ജൂലൈയിലാണ്. ആറ്റിങ്ങല്‍സ്വദേശിയായ സുനിലിന്‍റെ മരണം ആത്മഹത്യയെന്ന് നിഗമനത്തിലായിരുന്നു ആദ്യ ഘട്ടത്തില്‍ പോലീസ്. പിന്നീട് സുഹൃത്തായ ബിനുവെന്ന യുവതിയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നത്. തെളിവുകള്‍ ശേഖരിച്ചശേഷം പോലീസ് ബിനുവിന്‍റെ വീട്ടുവേലക്കാരി അമ്മുവിനെ അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു മൂന്നുപേരെയും.
കുടുംബ ഓഹരി വിറ്റുകിട്ടിയ മുന്നുകോടിയോളം രുപയുമായി വയനാട്ടിലെത്തിയ സുനിലില്‍ നിന്ന് ബിനു ലക്ഷക്കണക്കിന് രുപ കൈക്കലാക്കിയിരുന്നു. ഈ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. സുനിലിനെ കോല്ലാനുള്ള ക്വട്ടേഷന്‍ വീട്ടുജോലികാരായ അമ്മുവിനും പ്രശാന്തിനും രണ്ടുലക്ഷം രുപക്ക് നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളെല്ലാം ഇപ്പോള്‍ വിചാരണകാത്ത് ജയിലില്‍ കഴിയുന്നു.
വയനാടിനെ ഞെട്ടിച്ച 2017ലെ അവസാനസംഭവം നടക്കുന്നത് മാനന്തവാടിയിലാണ്. ദൃശ്യം മോഡലില്‍ പിതാവിനെ കോന്ന് കെട്ടിടത്തിന്‍റെ തറയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ മക്കളടക്കം മുന്നുപേരെ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് ഒരാഴ്ച്ചക്ക് ശേഷമായിരുന്നു അറസ്റ്റ്. അമ്മയെകുറിച്ച് പിതാവ് മോശമായി സംസാരിക്കുന്നുവെന്ന കാരണമാണ് കോലപാതകത്തില്‍ കലാശിച്ചത്. മക്കളായ അരുണ്‍പാണ്ടി ജയപാണ്ടി സുഹൃത്ത് അര്‍ജുന്‍ എന്നിവര്‍ ഇപ്പോഴും ജയിലിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam