പാലക്കാട് ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതുവയസുകാരിയായ വിനോദിനിയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കുട്ടി ചികിത്സാ പിഴവിന്‍റെ ഇരയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടിക്ക് 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസവും നൽകാൻ സര്‍ക്കാരിന് നിര്‍ദേശം നൽകി.
- Home
- News
- Kerala News
- പാലക്കാട്ടെ വിനോദിനിയുടെ കൈമുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
പാലക്കാട്ടെ വിനോദിനിയുടെ കൈമുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ നാട്ടിക മണ്ഡലത്തിൽ സിപിഐയിൽ പേയ്മെന്റ് സീറ്റ് വിവാദം. മുൻ എംഎൽഎ ഗീത ഗോപിക്കും പാർട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സിസി മുകുന്ദൻ എംഎൽഎ രംഗത്തുവന്നു. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും സിസി മുകുന്ദൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ എംഎൽഎ സിസി മുകുന്ദനെ മാറ്റി മുൻ എംഎൽഎ ആയിരുന്ന ഗീതാഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനം.
Malayalam news live പാലക്കാട്ടെ വിനോദിനിയുടെ കൈമുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
Malayalam news live യുഡിഎഫിൽ 'തിരുവനന്തപുരം ' തർക്കം; സെൻട്രൽ സീറ്റ് കോണ്‍ഗ്രസിന്‍റേത്, രഹസ്യയോഗവും ചേര്‍ന്ന് നേതാക്കള്‍, ചുവരെഴുത്തും തുടങ്ങി
തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് യുഡിഎഫ് ഘടകക്ഷിയായ സിഎംപിക്ക് നൽകാനുള്ള നീക്കത്തിൽ എതിര്‍പ്പ് ശക്തം. യുഡിഎഫ് നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു. വിഎസ് ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് ഇന്ന് രാത്രി രഹസ്യയോഗം ചേര്‍ന്നത്.
Malayalam news live ബിജെപി ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി; സ്ഥാനാര്‍ത്ഥികളെ ഒറ്റ പട്ടികയായി ഈ മാസം 20ഓടെ പ്രഖ്യാപിക്കും
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം അവസാനിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി അവതരിപ്പിച്ചുവെന്നും സ്ഥാനാര്‍ഥികളെ ഒറ്റ പട്ടികയായി പ്രഖ്യാപിക്കാനാണ് ശ്രമമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
Malayalam news live കേരള മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസ്, അന്ധവിശ്വാസത്തിന്റെ പേരിൽ ക്രൂരകൊലപാതകങ്ങൾ, പത്മ കേസിൽ വിചാരണ തുടങ്ങി
കേസിലെ പ്രതികളായ ഷാഫി, ഇലന്തൂരിലെ നാട്ടുവൈദ്യന്‍ ഭഗവല്‍ സിങ്, സിങ്ങിന്‍റെ ഭാര്യ ലൈല എന്നിവരെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചു. നടി ആക്രമണ കേസിലെ പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ് അജകുമാറാണ് ഇലന്തൂര്‍ കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.
Malayalam news live പാലക്കാട് വയോധിക ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ
പാലക്കാട് മണ്ണാര്‍ക്കാട് വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ ( 86) ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
Malayalam news live ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ
മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന 12ാം ക്ലാസ് പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
Malayalam news live 'ഇവിടെയാണ് സുരേഷ്‍ഗോപിയും ഗണേഷ്‍കുമാറും തമ്മിലുള്ള വ്യത്യാസം, മറ്റെ മോനെ എന്ന് വിളിച്ചതിന്‍റെ അര്‍ത്ഥം ഇപ്പോഴാണ് വ്യക്തമായത്'; ബി ഗോപാലകൃഷ്ണൻ
ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെബി ഗണേഷ്‍കുമാര്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത് -വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നതെന്നും ബി ഗോപാലകൃഷ്ണൻ
Malayalam news live എൻസിപിയിൽ തർക്കം രൂക്ഷം - യോഗത്തിൽ നിന്ന് എകെ ശശീന്ദ്രൻ ഇറങ്ങിപ്പോയി, ചർച്ച ഏകപക്ഷീയമെന്ന് പരാതി
എൻസിപിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്നങ്ങളുണ്ട്. എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടുകൊടുത്തതാണ്. അവിടെ ശശീന്ദ്രനെതിരെ വലിയ നീക്കം നടക്കുന്നുണ്ട്.
Malayalam news live 'മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചു, മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചു'; വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റിട്ടതെന്ന് യദുകൃഷ്ണൻ
മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദു കൃഷ്ണൻ. താൻ വെളിപ്പെടുത്തൽ നടത്തിയിട്ടും മന്ത്രി വളരെ ലാഘവത്തോടെയാണ് ഇതിനോട് പ്രതികരിച്ചതെന്നും വാളകത്ത് നടന്നത് ഗൗരവമുള്ള സംഭവമാണെന്നും മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചുവെന്നും യദുകൃഷ്ണൻ ആരോപിച്ചു
Malayalam news live ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ചു; രണ്ട് പേർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്
ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരൺ എന്നിവർക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്.
Malayalam news live വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ് നൽകി സിബിഐ
കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സിബിഐ.
Malayalam news live 'സിസി മുകുന്ദൻ എംഎൽഎയുടേത് രാഷ്ട്രീയ പാപ്പരത്തം, എതിരാളികളുടെ കയ്യിലെ കളിപ്പാവയായി മാറി'; സിപിഎം
നാട്ടിക എംഎൽഎ സിസി മുകുന്ദനെതിരെ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി. സിസി മുകുന്ദൻ എംഎൽഎയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാടാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഥാനാർത്ഥിയും എം എൽ എയും ആക്കിയത് സി പി ഐയും ഇടതുപക്ഷവും ആണെന്ന് മുകുന്ദൻ മറന്നുപോയെന്നും സിപിഎം
Malayalam news live ഹണി ട്രാപ്പിൽ കുടുങ്ങി വ്യവസായി; 25 ലക്ഷം തട്ടാൻ ശ്രമിച്ച നഴ്സും സംഘവും പിടിയിൽ
കർണാടകയിൽ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച നഴ്സും സംഘവും പിടിയിൽ. സ്വകാര്യ ആശുപത്രിയിലെ നഴ്സായ സുഷ്മിതയും കൂട്ടാളികളായ മൂന്ന് പുരുഷന്മാരുമാണ് പിടിയിലായത്.
Malayalam news live അതിദാരുണം, 2 ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം, ബൈക്കുകൾ പൂർണ്ണമായും തകർന്നു
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു. പിന്നാലെ ചികിത്സയിലിരിക്കെയാണ് അഭിനവ് മരിച്ചത്. ആര്യനാട് പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
Malayalam news live `ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ'; പരിഹാസ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
മന്ത്രി കെ ബി ഗണേഷ്കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ മന്ത്രീ എന്ന് പരിഹസിച്ചുകൊണ്ടാണ് തന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്.
Malayalam news live 'സഹായം ചോദിച്ച് ബിന്ദു വിളിച്ചിരുന്നു, പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ല'; സ്ഥിരീകരിച്ച് ആര്‍ ശ്രീലേഖ
പൊലീസിന്റെ സഹായം തേടാൻ താൻ നിർദ്ദേശിച്ചു. സെൻസിറ്റീവ് ഇഷ്യുവെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീലേഖ പറഞ്ഞു.
Malayalam news live സി. സി. മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവച്ചു; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും
നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ അറിയിച്ചു. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ട്.
Malayalam news live `മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടു, ഫോട്ടോ കയ്യിലുണ്ട്'; മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ
മന്ത്രി കെ ബി ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ.
Malayalam news live `പ്രണയമുണ്ട്, അത് കുറ്റമാണോ?', ആരോപണങ്ങളിൽ പ്രതികരണം; വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ
ആരോപണങ്ങളിൽ മറുപടിയുമായി മന്ത്രി കെ ബി ഗണേഷ്കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
Malayalam news live ശബരിമല സ്വർണക്കൊള്ള - ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല. സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കൊല്ലം വിജിലൻസ് കോടതി തള്ളി.