പള്ളിയിൽ ഗാനമേളയ്ക്കിടെ സംഘർഷം; 5 പൊലീസുകാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published : Jan 21, 2017, 12:01 PM ISTUpdated : Oct 04, 2018, 07:30 PM IST
പള്ളിയിൽ ഗാനമേളയ്ക്കിടെ സംഘർഷം; 5 പൊലീസുകാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Synopsis

കൊച്ചി: എറണാകുളം ചെല്ലാനം പള്ളിയിൽ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മദ്യപിച്ചെത്തിയവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ചെല്ലാനം സെന്‍റ്.സെബാസ്റ്റ്യൻ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയാണ് സംഘർഷമുണ്ടായത്. മദ്യപിച്ചെത്തിയവർ ഗാനമേള നടക്കുന്നതിനിടെ വേദിയിൽ കയറി ബഹളമുണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇവരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ കൂട്ടമായി എത്തി പൊലീസുകാരെ തല്ലി.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഡീഷണൽ എസ്ഐ ദിലീപ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ദിലീപിന്‍റെ തലയ്ക്കാണ് പരിക്ക്. കാലിന് പരുക്കേറ്റ മറ്റൊരു അഡീഷണൽ എസ്ഐ രാജപ്പനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐയുടെയും മറ്റ് രണ്ട് പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. സംഘർഷമുണ്ടാക്കിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും