പ്രകൃതി വിരുദ്ധ പീഡനം; അച്ഛനും മകനും ഉൾപ്പെടെ പത്തുപേർ പിടിയില്‍

Published : Nov 02, 2017, 03:35 PM ISTUpdated : Oct 05, 2018, 02:06 AM IST
പ്രകൃതി വിരുദ്ധ പീഡനം; അച്ഛനും മകനും ഉൾപ്പെടെ പത്തുപേർ പിടിയില്‍

Synopsis

തൊടുപുഴക്കു സമീപം പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു.  പ്രതികളിൽ അച്ഛനു മകനും. സ്ക്കൂളിലെ കൗൺസിലിംഗിലാണ് മൂന്നു വർഷമായി തുടർന്നു വന്ന പീഡനക്കഥ പുറത്തറിഞ്ഞത്.

തൊടുപുഴക്ക് സമീപമുള്ള ഒരു സ്ക്കൂളിലെ പതിനാറു വയസ്സുള്ള രണ്ട് ആൺകുട്ടികളെയാണ് പതിനൊന്നു പേരടങ്ങുന്ന സംഘം മൂന്നു വർഷമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നത്. പരീക്ഷ അടുത്തപ്പോൾ കുട്ടികൾ അസ്വസ്ഥരായി കണ്ടതിനെ തുടർന്ന് അധ്യാപകർ കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തിറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശികളായ സുബ്രഹ്മണ്യൻ, മകൻ സുമേഷ്, സെബിൻ, ബിബിൻ, ലിബിൻ, കിരൺ, ജിജീഷ്, അനോഷ്, ജിൻറോ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടു വീട്ടിലെ സഹോദരങ്ങളുമുണ്ട്. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഒരാൾ മരത്തിൽ നിന്നു വീണ് കടിപ്പിലാണ്.

 മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചും പണം നൽകിയുമാണ് കുട്ടകളെ ഇവരിതിനു പ്രേരിപ്പിച്ചരുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ച.  വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.  പിടിയിലായവർക്കെതിരെ പോകസ് നിയപ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോനക്കായി അയച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആശാനാഥിന് 50 വോട്ടുകൾ, ഒരു വോട്ട് അസാധു; തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയർ ചുമതലയേറ്റു, 'വികസിത അനന്തപുരിക്കായി ഒരുമിച്ച് മുന്നേറാം'
ജപ്പാനെ നടുക്കി 'അജ്ഞാത ദ്രാവക' ആക്രമണവും കത്തിക്കുത്തും, 14 പേർക്ക് പരിക്ക്; അക്രമിയെ കീഴടക്കി പൊലീസ്, അന്വേഷണം തുടരുന്നു