
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ അറുപതുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ചെങ്കല്‍ സ്വദേശി ക്രിസ്റ്റിനാണ് പിടിയിലായത് . സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു . പാറശാല വ്ലാത്താങ്കര സ്വദേശിനിയായ അറുപതുകാരിക്കാണ് ദുരനുഭവമുണ്ടായത് .
അയല്‍വാസിയായ ക്രിസ്റ്റിനാണ് ഇപ്പോള്‍ പിടിയിലായത് . കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം . വൃദ്ധയുടെ മകള്‍ കുടുംബസമേതം പുറത്തുപോയ തക്കം നോക്കി
രാത്രി വീടിനുള്ളില്‍ അതിക്രമിച്ചുകയറിയായിരുന്നു പീഡനം . സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് വൃദ്ധയെ പ്രതി ഭീഷണിപ്പെടുത്തി . പിറ്റേ ദിവസവും വീട്ടില്‍ കയറാന്‍ ശ്രമിക്കവെ വൃദ്ധ നിലവിളിച്ച് ആളെക്കൂട്ടി . അന്ന് ഓടി രക്ഷപ്പെട്ട പ്രതി ഒളിവില്‍ പോയി .
ട്രെയിനില്‍ എറണാകുളത്തിയ ക്രിസ്റ്റിന്‍ ആലുവ റെയില്‍വേ സ്റ്റേഷനിലും മാര്‍ക്കറ്റ് പരിസരത്തുമായി കഴിയുകയായിരുന്നു . തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിക്കു കിട്ടിയ
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രിസ്റ്റിന്‍ പിടിയിലായത് .ഇയാള്‍ നിരവധി മോഷണകേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു . മൃഗരതി ഉള്‍പ്പെടെ വച്ചുപുലര്‍ത്തുന്ന ആളാണ് ക്രിസ്റ്റിനെന്നും പൊലീസ് അറിയിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam