
പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച കേസിൽ സഹപാഠി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കോട്ടയം ചിങ്ങവനത്താണ് പെൺകുട്ടിക്ക് നേരെ ആക്രമണത്തിന് ശ്രമമുണ്ടായത്.
ചിങ്ങവനം കീഴുക്കുന്ന് സ്വദേശി അബിനേഷ്, പുതുപ്പള്ളി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. പള്ളത്തുള്ള സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയും ചങ്ങനാശ്ശേരി സ്വദേശിയുമായ പെൺകുട്ടിയെയാണ് ഇവർ ആക്രമിക്കാൻ ശ്രമിച്ചത്. ഇതേ കോളേജിൽ പഠിക്കുന്ന അബിനേഷ് പലവട്ടം പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ അബിനേഷും സുഹൃത്ത് വിഷ്ണുവും ബൈക്കിൽ പിന്തുടർന്നു. ചിങ്ങവനത്തിന് സമീപത്തുവച്ച് സ്കൂട്ടർ തടഞ്ഞുനിർത്തി. പെൺകുട്ടിയോട് അബിനേഷിനൊപ്പം ബൈക്കിൽ കയറാനും ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന പെൺകുട്ടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിൽനിന്ന് വീണു. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ രക്ഷപ്പെട്ടു. ചിങ്ങവനം എസ് ഐ അനൂപ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നീട് അബിനേഷിനെയും വിഷ്ണുവിനേയും പിടികൂടിയത്. ഇവർക്ക് ബൈക്ക് നൽകിയ സുഹൃത്തിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam