ബലാല്‍സംഗക്കേസില്‍ ഓർത്തഡോക്സ് സഭാ വൈദികർക്കായി അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

Web Desk |  
Published : Jul 15, 2018, 11:43 AM ISTUpdated : Oct 04, 2018, 02:54 PM IST
ബലാല്‍സംഗക്കേസില്‍ ഓർത്തഡോക്സ് സഭാ വൈദികർക്കായി അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

Synopsis

ഒന്നാം പ്രതി എബ്രഹാം വർഗീസിനേയും നാലാം പ്രതി ജെയ്സ് കെ ജോർജിനേയും അറസ്റ്റ് ചെയ്യാനാണ് നീക്കം

കോട്ടയം: വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ പിടിയിലാകാനുള്ള ഓർത്തഡോക്സ് സഭാ വൈദികർക്കായി അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. ഒന്നാം പ്രതി എബ്രഹാം വർഗീസിനേയും നാലാം പ്രതി ജെയ്സ് കെ ജോർജിനേയും അറസ്റ്റ് ചെയ്യാനാണ് നീക്കം.

നാളെ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയ്ക്ക് മുന്നിലെത്തുന്നതിന് മുൻപ് അറസ്റ്റ് ചെയ്യാനാണ് ശ്രമം. അന്വേഷണ സംഘത്തിന്റെ റെയ്ഡ് ഇന്നും തുടരും. കീഴടങ്ങാനുള്ള സാധ്യത മുൻകൂർ ജാമ്യാപേക്ഷയോടെ ഇല്ലാതായ സാഹചര്യത്തിലാണ് നേരിട്ടുള്ള അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നത്. 

എന്നാൽ സുപ്രീം കോടതി ഉത്തരവ് വന്ന ശേഷം മതി കീഴടങ്ങൽ എന്ന നിലപാടിലാണ് വൈദികർ. അതേസമയം പ്രതികളുടെ മുൻകൂർ ജാമ്യാക്ഷേയെ എതിർക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ കോതിയിൽ നാളെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുന്നറിയിപ്പുമായി ഇറാൻ: അമേരിക്ക ഉപരോധം തു‌ടർന്നാൽ ചെങ്കടൽ, ​ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി ത‌ടയും
'ട്രംപിന്‍റെ 2 ദിവസത്തിനകം' പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്ഥാൻ സംഘം ഇറാനിൽ, ലോകത്തിന് വലിയ പ്രതീക്ഷ; സമാധാന ചർച്ചകൾ വീണ്ടും തുടങ്ങിയേക്കും