കാമുകനൊപ്പം ഒളിച്ചോടാന്‍ യുവതി മക്കളെ പുഴയിലെറിഞ്ഞു

Published : Sep 10, 2016, 04:03 AM ISTUpdated : Oct 05, 2018, 02:12 AM IST
കാമുകനൊപ്പം ഒളിച്ചോടാന്‍ യുവതി മക്കളെ പുഴയിലെറിഞ്ഞു

Synopsis

പാറ്റ്ന: പെണ്‍കുഞ്ഞുങ്ങളെ നദിയില്‍ എറിഞ്ഞ ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. ബീഹാറിലെ ബഗുസരായ് ജില്ലയില്‍ നിമന്‍പുര എന്ന ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയില്‍ നിറഞ്ഞുകവിയുന്ന നദിയില്‍ വീണെങ്കിലും കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ടും നാലും വയസുള്ള കുട്ടികളാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. മീന്‍പിടുത്തക്കാരുടെ സമയോചിതമായ ഇടപെടലാണ് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. 

കുട്ടികള്‍ ആശുപത്രിയില്‍ വിദഗ്ധചികിത്സയിലാണ്. കുട്ടികളെ ആശുപത്രിയില്‍ കാണിക്കാന്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ യുവതി ഗന്‍ഡക്ക് നദിക്ക് സമീപം എത്തിയപ്പോള്‍ കുട്ടികളെ നദിയിലേയ്ക്കു വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് സമീപത്ത് കാത്തുനിന്ന കാമുകനൊപ്പം ബൈക്കില്‍ സ്ഥലം വിട്ടു. കുട്ടികളുടെ മുത്തച്ഛന്റെ പരാതിയില്‍ യുവതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ യുവതി ഒളിവിലാണ് ഇവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതായി പോലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അവസരം പരമാവധി മുതലാക്കണമെന്ന് പുടിന്‍റെ ആഹ്വാനം, വിശ്വസ്തരായ പങ്കാളികൾക്കുള്ള സന്ദേശം; ഇറാന് ഒപ്പമുണ്ടെന്നും പ്രഖ്യാപനം
ലോകത്തെ ആശങ്കയിലാക്കി ഇറാന്‍റെ പ്രഖ്യാപനം, അമേരിക്കയുമായി ദീർഘകാല പോരാട്ടത്തിന് സന്നദ്ധം; നയതന്ത്ര ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഉന്നത നേതാവ്