ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊന്നു

Web Desk |  
Published : Jun 09, 2018, 10:38 PM ISTUpdated : Oct 02, 2018, 06:36 AM IST
ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊന്നു

Synopsis

ഹരിയാനയിലെ പ്രധാന ഗുണ്ടാ സംഘത്തിലെ നാല് പേരെ ദില്ലി പൊലീസ് വെടിവച്ച് കൊന്നു

ദില്ലി: ഹരിയാനയിലെ പ്രധാന ഗുണ്ടാ സംഘത്തിലെ നാല് പേരെ ദില്ലി പൊലീസ് വെടിവച്ച് കൊന്നു. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഗുണ്ടകളെ വധിച്ചത്. ഏറ്റമുട്ടലില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

നിരവധി കൊലപാതക മോഷണ കേസുകളില്‍ പ്രതിയായ രാജേഷ് ഭാരതിയടക്കം നാല് ഗുണ്ടകളെയാണ് ദില്ലി ഛത്തര്‍പൂരില്‍ വച്ച് പൊലീസ് കൊലപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പാണ് രാജേഷ് ഭാരതി ഹരിയാന സെന്‍ട്രല്‍ ജയില്‍ ചാടിയത്. രാജേഷ് ഭാരതിയെ പിടികൂടുന്നവര്‍ക്ക് ഹരിയാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഛത്തര്‍പൂരിലെ ഒഴിഞ്ഞ ഫാമില്‍ പ്രതികള്‍ സ്ഥിരം എത്താറുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദില്ലി പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ നീക്കം.മൂന്ന് മാസത്തോളം ഗുണ്ടകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു. ഫോര്‍ച്ചൂണറില്‍ ഫാമിലേക്ക് എത്തിയ ഗുണ്ടകള്‍ എന്നാല്‍ പൊലീസിന് കണ്ടയുടനെ നിറയൊഴിച്ചു.നാലപത് റൗണ്ടകളോളം വെടിയുതിര്‍ത്തു.പിന്നീട് മണിക്കൂറുകളോളം നീണ്ട തിരിച്ചടിക്ക് ശേഷമാണ് നാല് പ്രതികളെ വധിച്ചത്. ഒരാളെ പൊലീസ് പിടികൂടി. പരിക്കേറ്റ പൊലീസുകാരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന്റെ തന്ത്രപ്രധാന മേഖല, ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ഉടനെന്ന് ഇസ്രയേൽ, ജനങ്ങൾക്ക് ഒഴിഞ്ഞുപോകാമെന്ന് മുന്നറിയിപ്പ്
ടെഹ്റാൻ സിറ്റി കൗൺസിൽ അംഗത്തിൻ്റെ വൻ വെളിപ്പെടുത്തൽ; ഇറാനിൽ അയത്തൊള്ള അലി ഖമനേയിയുടെ ബന്ധുക്കൾ കൊല്ലപ്പെട്ടു?