ശ്വേതാ മേനോന്‍ അമ്മയില്‍ നിന്ന് രാജിവച്ചതാണ്. എന്നാൽഅമ്മയുടെ മിനിറ്റ്സ്‍ബുക്ക് അടക്കം രേഖകള്‍ ഒന്നും കൈമാറിയില്ലെന്നും രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി.

കൊച്ചി: ശ്വേത മേനോനെതിരെ രമേഷ് പിഷാരടി. അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേഷ് പിഷാരടി ആരോപിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശം. രമേഷ് പിഷാരടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് താന്‍ അഡ്ഹോക്ക് കമ്മറ്റി അധ്യക്ഷനായത്. തൊട്ടടുത്ത ദിവസം തന്നെ താന്‍ പിന്‍മാറി. ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോന്‍ അമ്മയില്‍ നിന്ന് രാജിവച്ചതാണ്. എന്നാൽഅമ്മയുടെ മിനിറ്റ്സ്‍ബുക്ക് അടക്കം രേഖകള്‍ ഒന്നും കൈമാറിയില്ലെന്നും രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി. തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഷാരടി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming