ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗുരുതര പ്രതിസന്ധി; വിശദീകരണവുമായി അധികൃതര്‍, 'ന്യൂറോ സര്‍ജറികള്‍ മാത്രമാണ് മാറ്റിവെക്കുന്നത്'

Published : Jun 06, 2025, 10:09 PM IST
sree chithra institute

Synopsis

ന്യൂറോ ഇന്‍റര്‍വെൻഷണൽ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിവെച്ചതെന്നും മറ്റുള്ളവ മുൻ നിശ്ചയിച്ച പോലെ നടക്കുമെന്നും അധികൃതര്‍

തിരുവനന്തപുരം:ഉപകരണങ്ങളും മരുന്നുകളും കിട്ടാതായതോടെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചികിത്സ മുടങ്ങിയ സംഭവത്തിൽ വിശദീകരണവുമായി അധികൃതര്‍. ഉപകരണങ്ങള്‍ വാങ്ങുന്ന നടപടികൾ തുടരുന്നതിനാലാണ് ചില ശസ്ത്രക്രിയകള്‍ മാറ്റിവെച്ചതെന്നാണ് വിശദീകരണം. 

ന്യൂറോ ഇന്‍റര്‍വെൻഷണൽ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിവെച്ചതെന്നും മറ്റുള്ളവ മുൻ നിശ്ചയിച്ച പോലെ നടക്കുമെന്നും അധികൃതര്‍ പറഞ്ഞു. കാര്‍ഡിയോളജി, പീഡിയാട്രിക് കാര്‍ഡിയോളജി ശസ്ത്രക്രിയകള്‍ മുടക്കമില്ലാതെ മുൻ നിശ്ചയിച്ചപോലെ നടക്കുമെന്നും അധികൃതര്‍ വിശദീകരണ കുറിപ്പിൽ പറഞ്ഞു.

തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയകൾ നിർത്തി വയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി വിവിധ വിഭാഗം മേധാവികൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് നൽകിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. രണ്ട് വർഷമായി കരാർ പുതുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിന്റെ ഗുരുതര വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. പുറത്ത് നിന്ന് ഉപകരണങ്ങൾ വാങ്ങാൻ തയ്യാറായിട്ടും രോഗികളെ മടക്കി അയക്കുകയാണിപ്പോൾ ആശുപത്രി അധികൃതർ.

ദേശീയ പ്രാധാന്യമുള്ള ആരോഗ്യസ്ഥാപനങ്ങളായ എയിംസ്, ജിംപർ, നിംഹാൻസ്, ശ്രീചിത്ര പോലെയുള്ള സ്ഥാപനങ്ങളിൽ വർഷാവർഷം ഉപകരണങ്ങൾക്കും മരുന്നിനുമുള്ള കരാറുകൾ പുതുക്കണമെന്നാണ് ചട്ടം. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് കരാർ പുതുക്കിയില്ല. മിനിമം സ്റ്റോക്ക് ആശുപത്രിയിലെത്തിച്ച്, ചെലവാകുന്നത് അനുസരിച്ച് ബിൽ ചെയ്യുന്നതായിരുന്നു രീതി. കരാർ പുതുക്കാതിരുന്നിട്ടും കഴിഞ്ഞ വർഷം വരെ കരാറുകാർ സ്റ്റോക്ക് എത്തിച്ചിരുന്നു. ഈ വർഷവും പുതിയ കരാർ ഒപ്പിടാതിരുന്നതോടെ ആശുപത്രിയിലുണ്ടായിരുന്ന സ്റ്റോക്ക് മുഴുവൻ കരാറുകാർ എടുത്തുകൊണ്ടുപോയി. ഇതോടെയാണ് ചികിത്സയും ശസ്ത്രക്രിയകളും പൂർണമായും മുടങ്ങിയത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ദിവസം ശ്രീചിത്രയിലെത്തിച്ച 49കാരന് ചികിത്സ നൽകാതെ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടു. ഒടുവിൽ ലക്ഷങ്ങൾ മുടക്കി, സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

ഉപകരണങ്ങളില്ലാത്തതിനാൽ ശസ്തക്രിയ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ വിഭാഗം മേധാവികൾ കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ട്. എന്നാല്‍, കത്തിനോട് മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ടാണ് കരാർ പുതുക്കാത്തത് എന്നതിലും വിശദീകരണമില്ല. എയിംസും ജിംപറും അടകമുള്ള സ്ഥാപനങ്ങൾ 2023ൽ കരാർ പുതുക്കിയിരുന്നു. കഴിഞ്ഞ വർഷം കേന്ദ്ര പദ്ധതിയായ അമൃതിൽ ചേർന്ന് ഉപകരങ്ങൾ ഉറപ്പാക്കി. എന്തുകൊണ്ടാണ് അമൃത് പദ്ധതിയിൽ പോരും ചേരാത്തത് എന്നതിലും ശ്രീചിത്ര അധികൃതർ സ്വന്തം ജീവനക്കാർക്ക് പോലും മറുപടി നൽകിയിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളെല്ലാം മാറ്റിവച്ചെന്ന് രോഗികളെ അറിയിക്കുന്നുണ്ട്. അടിയന്തര ചികിത്സ തേടിയെത്തുന്നുവരുടെ കാര്യമാണ് കൂടുതൽ കഷ്ടം. അതേസമയം, പ്രതിസന്ധി ഉടൻ തീർക്കുമെന്നാണ് ശ്രീചിത്രാ അധികൃതരുടെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ
സ്റ്റുഡൻറ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടു, നൽകാത്തതിൽ പ്രകോപിതനായി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം