
പാലക്കാട്: സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വൻ തോൽവിയാണ് കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പിണറായിയുടെ പരാമർശങ്ങൾ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയര്‍ന്നു സംസ്ഥാന സെക്രട്ടറി പറയുന്ന കാര്യങ്ങളിൽ ഒന്നും വ്യക്തതയില്ല വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറായില്ല ഇത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിചു പാലക്കാട് മണ്ഡലത്തിൽ വോട്ട് കുറഞ്ഞത് ഇതൊക്കെക്കൊണ്ടെന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾ വിമര്‍ശിച്ചു
തൃത്താലയിലെ തോൽവി മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരെ വിശ്വാസത്തിൽ എടുക്കാത്തതിന്റെ ഭാഗമാണെന്നും ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം ഉണ്ടായി പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിച്ചില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നും അംഗങ്ങൾ പറഞ്ഞു
അതിനിടെ സിപിഎമ്മിനെതിരെ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിലാണ് രൂക്ഷവിമർശനം ഉയര്‍ന്നു സിപിഎം പലയിടത്തും CPIയെ മാറ്റിനിർത്തി UDF ട്രെൻഡ് അനുസരിച്ച് പ്രചാരണം നടത്തി, LDF പിണറായിയിൽ മാത്രം ഒതുങ്ങി നിന്നു ഇടതുപക്ഷത്തിന്റെ കരുത്തായ ദളിത്, പിന്നോക്ക വിഭാഗങ്ങൾ എൽഡിഎഫിനോട് അകന്നു 64 ദളിത് സംഘടനകൾ എൽഡിഎഫിനെതിരെ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു ഇടത് രാഷ്ട്രീയം പറയുന്നതിലെ വീഴ്ചകൾ സർവ്വ മേഖലയിലും എൽഡിഎഫിനെ ബാധിച്ചു പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്ത് തല കൺവെൻഷനുകളിൽ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിച്ചില്ല പി.സന്തോഷ് കുമാർ എംപി പങ്കെടുത്ത ജില്ലാ കൗൺസിൽ യോഗത്തിലായിരുന്നു വിമർശനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam