
തൃശ്ശൂർ: തൃശ്ശൂരിൽ ആനയിടഞ്ഞു, കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്. ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച് വിരണ്ടോടിയ ആന കാറും ബൈക്കും ഓട്ടോയും കുത്തിമറിച്ചിട്ടു. തളയ്ക്കാൻ ശ്രമം തുടരുന്നു. പാറമേക്കാവിൽ തൊഴീക്കാൻ എത്തിച്ച ആനയാണ് ഇടഞ്ഞത്. കാലിലെ ചങ്ങല ഉടക്കിയതിനെ തുടര്‍ന്ന് ആന ഒരു വീടിന് സമീപത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. വീടിന്‍റെ ഒരു ഭാഗം ആന തകര്‍ത്തിരിക്കുകയാണ്. കാറിന് അകത്ത് ഒരു സ്ത്രീ ഉണ്ടായിരുന്ന സമയത്താണ് ആന കാര്‍ കുത്തിമറിച്ചത്. രണ്ടരകിലോമീറ്ററോളം ഓടിയാണ് ആന ജനവാസ മേഖലയിലെത്തി നിലയുറപ്പിച്ചിരിക്കുന്നത്. എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. സിസിഎഫിനെ വിളിച്ച് അടിയന്തര നടപടി എടുക്കാൻ നിര്‍ദേശം നൽകിയതായി വനംമന്ത്രി ഷിബു ബേബി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam