'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ

Published : Dec 21, 2025, 03:15 PM IST
Rasooll pookkutty

Synopsis

മുപ്പതാം മേളക്ക് തിരശ്ശീലവീണതോടെ അക്കാദമി ചെയർമാനെതിരെ ഉയരുന്നത് വലിയ അമർഷം

തിരുവനന്തപുരം:  കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമക്കുള്ള വിലക്കിനെ ന്യായീകരിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിക്കെതിരെ ഇടത് ചലച്ചിത്ര സാംസ്കാരിക പ്രവർത്തകർക്ക് അമർഷം. കേന്ദ്ര സ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ എന്ന  റസൂൽ പൂക്കൂട്ടിയുടെ ചോദ്യമാണ് കടുത്ത വിമർശനത്തിനിടയാക്കുന്നത്. അതേ സമയം വിലക്കിന് മുഖ്യമന്ത്രി തന്നെ വഴങ്ങിയതോടെ ചെയർമാനെ എന്തിന് പഴിക്കുന്നുവെന്ന ചോദ്യവും ഉയരുന്നു.

കൃത്യസമയത്ത് അക്കാ‍ഡമി സിനിമകളുടെ അനുമതിക്കായി അപേക്ഷിച്ചില്ലെന്ന ആക്ഷേപത്തിനൊപ്പമാണ് ചെയർമാൻറെ അഭാവവും വിമർശകർ ഉന്നയിച്ചത്.മേള തുടങ്ങാനിരിക്കെ അക്കാദമി തലപ്പത്തെ മാറ്റം ഗുണം ചെയ്തില്ലെന്നാണ് ഇടത് അനുകൂല ചലച്ചിത്ര പ്രവർത്തകരടക്കം പറയുന്നത്. എന്നാൽ അനുമതിയില്ലാത്ത സിനിമ കാണിക്കുമെന്ന് പ്രഖ്യാപിച്ച്  ഒടുവിൽ വഴങ്ങിയ മുഖ്യമന്ത്രിക്കെതിരെ എന്ത് കൊണ്ട് സാംസ്കാരിക പ്രവർത്തകർക്ക് മൗനമെന്നാണ് പൂക്കൂട്ടിയെ അനുകൂലിക്കുന്നവരുടെ ചോദ്യം.

കേന്ദ്ര ഭീഷണിക്ക് വഴങ്ങി 6 സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചാൽ ചെയർമാൻ എന്തിന് മറികടക്കണമെന്ന വാദവുമുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും