വിദേശികളുടെ തൊഴിലവസരം വർധിക്കുമെന്ന് സൗദി കിരീടവകാശി

Web Desk |  
Published : Apr 06, 2018, 11:47 PM ISTUpdated : Jun 08, 2018, 05:46 PM IST
വിദേശികളുടെ തൊഴിലവസരം വർധിക്കുമെന്ന് സൗദി കിരീടവകാശി

Synopsis

സൗദിയില്‍ വിദേശികളുടെ തൊഴിലവസരം വർധിക്കുമെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

റിയാദ്: സൗദിയില്‍ വിദേശികളുടെ തൊഴിലവസരം വർധിക്കുമെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.  രാജ്യം പുരോഗതിയുടെ പാതിയിലാണ് അതിനാൽ സ്വദേശികളെ പോലെ തന്നെ വിദേശികള്‍ക്കും നിരവധി തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

അമേരിക്കന്‍ സന്ദര്‍ശത്തിനിടെ പ്രമുഖ പ്രാദേശിക മാധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് സല്‍മാന്‍ രാജകുമാരന്‍ സൗദിയിൽ വിദേശികൾക്ക് ഉണ്ടാകാൻ പോകുന്ന തൊഴിലവസരത്തെപ്പറ്റി വ്യക്തമാക്കിയത്. രാജ്യത്തു തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനാൽ തന്നെ വിദേശികളുടെ എണ്ണവും വർദ്ധിക്കും.

സ്വദേശികള്‍ക്കും വിദേശികള്‍ക്കമായി ധാരാളം തൊഴിലവസരങ്ങാണ് കാത്തിരിക്കുന്നത്. 30 വർഷംകൊണ്ട് ഉണ്ടായ മാറ്റങ്ങളെക്കാൾ കൂടുതലായ മാറ്റങ്ങളാണ കഴിഞ്ഞ  മൂന്ന് വർഷംകൊണ്ട്  രാജ്യത്ത് പ്രകടമായത്.  ഇപ്പോള്‍ പത്ത് ദശ ലക്ഷം വിദേശികളാണ് സൗദിയിലുള്ളത് ഇത് കുറയാൻ പോകുന്നില്ല. രാജ്യം പുരോഗതിയുടെ പാതിയിലാണ്. 

അതിനാൽ ധാരാളം മനുഷ്യ വിഭവശേഷിയും ആവശ്യമാണ്. സ്വദേശികളെ പോലെ തന്നെ വിദേശികള്‍ക്കും നിരവധി തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നതെന്നു സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. രാജ്യം സാമ്പത്തികമായും വലിയ പുരോഗതിനേടി കൊണ്ടിരിക്കുകയാണ്. 
രാജ്യത്തെ പൊതു നിക്ഷേപ ഫണ്ട് 160 ബില്ല്യന്‍ ഡോളറിൽ നിന്ന് 300 ബില്ല്യന്‍ ഡോളാറായി ഉയര്‍ന്നു. 2020 ല്‍ ഇത് 600 മുതൽ 700 ബില്ല്യൻ വരെയായി ഉയരുമെന്നും കിരീടാവകാശി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു; കാരണം വ്യക്തമാക്കാതെ നീട്ടിയത് കേന്ദ്ര നിര്‍ദേശ പ്രകാരം
ആലപ്പുഴയിൽ ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഇരട്ടവോട്ടെന്ന് പരാതി; വിജയം റദ്ദാക്കണമെന്ന് പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി