
റിയാദ്: മുപ്പത്തിയഞ്ച് കൊല്ലത്തിന് ശേഷം സൗദിയില്‍ വീണ്ടും ഏപ്രില്‍ 18ന് വീണ്ടും സിനിമ തിയറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കും. സൗദിയിലെ ആദ്യ സിനിമ തീയറ്റർ റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിൽ തുറക്കും. അന്താരാഷ്ട്ര തലത്തിലുള്ള പല സിനിമാ പ്രദർശനങ്ങളും ഇനി സൗദിയിൽ അരങ്ങേറുമെന്നാണ് വിലയിരുത്തൽ.
റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിൽ തുറക്കുന്ന തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടില്ല.
എന്നാൽ 620 സീറ്റുകളുള്ള തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടാകും. ഫെബ്രുവരിയിൽ റിലീസ് ആയ ബ്ലാക്ക് പാന്തർ എന്ന അമേരിക്കൻ സിനിമയാണ് ഏപ്രിൽ 18 നു ആദ്യ പ്രർശനത്തിനു എത്തുന്നത്.
അഞ്ചു ദിവസത്തെ പ്രദർശനത്തിന് ശേഷം പുതിയ സിനിമ എത്തും. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്.
രാജ്യത്തെ രണ്ടാമത്തെ തീയറ്റർ ജിദ്ദയിലാണ് തുറക്കുന്നത്. അഞ്ചു വർഷംകൊണ്ട് 40 തീയറ്ററുകൾ തുറക്കാനാണ് പദ്ധതി.
കഴിഞ്ഞ ഡിസംബറിൽ സാംസ്‌കാരിക -വാർത്താ വിതരണ മന്ത്രി ഡോ.അവാദ് ബിൻ അൽ സാലിഹിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് രാജ്യത്ത് സിനിമ പ്രദർശനത്തിന് അനുമതി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam