അഞ്ച് വയസ്സുകാരനെ കൊണ്ട് അധ്യാപിക ഛർദ്ദിൽ വാരിപ്പിച്ചു

Published : Nov 25, 2017, 10:52 PM ISTUpdated : Oct 04, 2018, 07:30 PM IST
അഞ്ച് വയസ്സുകാരനെ കൊണ്ട് അധ്യാപിക ഛർദ്ദിൽ വാരിപ്പിച്ചു

Synopsis

കൊച്ചി: കൊച്ചിയിൽ അഞ്ച് വയസ്സുകാരനെ കൊണ്ട് അദ്ധ്യാപിക ഛർദ്ദിൽ വാരിപ്പിച്ചതായി പരാതി. കൊച്ചി ദർബാർ ഹാൾ റോഡിലെ ശ്രീശ്രീ രവിശങ്കർ വിദ്യാമന്ദിർ സ്കൂളിനെതിരെയാണ് മാതാപിതാക്കളുടെ ആരോപണം.സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട പ്രകാരം കേസെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കൊച്ചി ചമ്പക്കരയിൽ താമസിക്കുന്ന ഇടുക്കി സ്വദേശികളായ ദമ്പതികളുടേതാണ് പരാതി. ഉച്ചക്ക് 11 മണിയോടെ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനായ മകൻ ഛർദ്ദിച്ചു.   നിലത്തു വീണ ഛ‍ർദ്ദി അദ്ധ്യാപിക കുട്ടിയെ കൊണ്ട്  തന്നെ വാരിപ്പിച്ചതായാണ് ആരോപണം. കുട്ടി ഛർദ്ദിച്ച വിവരം മാതാപിതാക്കളെ അറിയിക്കുക പോലും അദ്ധ്യാപിക ചെയ്തില്ല.വൈകീട്ട് കുട്ടി  സ്കൂളിൽ നിന്ന് തിരിച്ചെത്തിയത് അവശിഷ്ടങ്ങൾ വീണ അതേ വസ്ത്രത്തിൽ

മൃഗങ്ങളോട് പോലും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് നടന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹൻദാസ്  പ്രതികരിച്ചു. സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ ഉത്തരവിട്ടു.സ്കൂൾ അധികൃതരുടെ വിശദീകരണത്തിനായി ശ്രമിച്ചെങ്കിലും പ്രിൻസിപ്പൽ പ്രതികരിക്കാൻ തയ്യാറായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി
നിര്‍ണായക സമയത്ത് ട്രംപിന് മോദിയുടെ ഫോൺ കോൾ, ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലേക്കോ? ഊഷ്മളമായ സംഭാഷണം നടന്നെന്ന് പ്രധാനമന്ത്രി