നോട്ടു നിരോധനത്തില്‍ വലഞ്ഞ് ഇതര സംസ്ഥാനതൊഴിലാളികള്‍

By Web DeskFirst Published Dec 18, 2016, 7:22 PM IST
Highlights

മലപ്പുറം ജില്ലയില്‍  ഏററവും അധികം അന്യസംസ്ഥാനത്തൊഴിലാളികള്‍    ഉള്ളത്  കോട്ടക്കല്‍,പൊന്നാനി ,കുററിപ്പുറം മഞ്ചേരി എന്നിവിടങ്ങളിലാണ്. ദിവസവും മുടങ്ങാതെ തൊഴില്‍ കിട്ടുന്നതു ഭാഗ്യമെന്നും കരുതുന്ന അവസ്ഥയിലാണ് ഇന്ന് മിക്ക തൊഴിലാളികളും നോട്ടുനിരോധനത്തോടെ  കരുതിവെച്ച നോട്ടുകള്‍ ബാങ്കില്‍ കൊടുത്തു മാററാനുള്ള തത്രപ്പാടായിരുന്നു ആദ്യദിവസങ്ങളില്‍. അതു കഴിഞ്ഞതോടെ പണിയില്ലാത്ത അവസ്ഥയിലുമായിനോട്ടു നിരോധനം അന്യസംസ്ഥാനതൊഴിലാളികള്‍ ഏറെ ജോലിചെയ്യുന്ന
കെട്ടിട നിര്‍മ്മാണമേഖലയെ കാര്യമായി ബാധിച്ചതാണ്   മുഖ്യമായും തിരിച്ചടിയായത്.

ഇപ്പോഴും പണികഴിഞ്ഞാല്‍ പഴയ നോട്ടുകള്‍ നല്‍കാന്‍ ശ്രമിക്കുന്നവര്‍ ധാരാളമുണ്ട്പണികിട്ടിയാല് പോലും വിഷമത്തിലാവുന്ന അവസ്ഥയാണിത്. വീട്ടു ജോലികള്‍ക്ക് വിളിക്കുന്നതും ഇപ്പോള്‍ ഏറെക്കുറവ് എടി എമ്മുകളിലാവട്ടെ ചെറിയ തുകകളൊന്നും കിട്ടാനുമില്ല. പണികുറഞ്ഞതോടെ    പലരും  താത്ക്കാലികമായും അല്ലാതെയും നാ്ടിലേക്കുമടങ്ങി. ബാക്കിയുള്ളവരാവട്ടെ ഇനി  പെട്ടെന്നൊന്നും പഴയകാലത്തേക്ക് ഒരു തിരിച്ചു പോകലുണ്ടാവില്ലെന്ന്  മനസ്സിലുറപ്പിച്ച്
ഇവിടെ തുടരാനുള്ള തീരുമാനത്തിലുമാണ്.

click me!