അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

By Web DeskFirst Published Dec 30, 2016, 3:34 AM IST
Highlights

രാജ്യത്തെ ജനങ്ങൾ കലാപം നടത്തിയില്ല എന്നതാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി നോട്ട് അസാധുവാക്കലിന്റെ വിജയത്തിന്റെ ഒരു ലക്ഷണമായി ഇന്നലെ ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി പറഞ്ഞു 50 ദിവസം ഇന്ന് അവസാനിക്കാനിരിക്കെ ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ ഒരു നിർണ്ണായക ഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്. നാളെ പ്രധാനമന്ത്രി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്യും. എന്തൊക്കെയാണ് ഇനി സംഭവിക്കാൻ പോകുന്നത് എന്നതിന് രാജ്യ കാത്തിരിക്കുന്നു. 30നു ശേഷം അഴിമതിക്കാരുടെ കഷ്ടപ്പാട് കൂടും എന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കിയത്.

ബിനാമി സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള നടപടികൾ പ്രതീക്ഷിക്കാം. ഇപ്പോൾ ബാങ്കിലെത്തിയ പണത്തിന്റെ ഉറവിടം പരിശോധിക്കാനുള്ള സമഗ്ര പരിശോധനയ്ക്ക് തയ്യാറാവാൻ നികുതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. സാധാരണക്കാർക്ക് ആശ്വാസ നടപടികൾ ഉണ്ടാവും എന്നാണ് സർക്കാർ നല്കുന്ന ഉറപ്പ്.

നികുതി നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനം വന്നേക്കും. പലിശ നിരക്കുകൾ കുറയ്ക്കും. ഒപ്പം ഗ്രാമീണ മേഖലയ്ക്കും ബിപിഎൽ കുടുംബങ്ങൾക്കും ചില ക്ഷേമ പദ്ധതികൾ പരിഗണനയിലുണ്ട്. കള്ളപ്പണക്കാർ രക്ഷപ്പെടാൻ ശ്രമിച്ചാൽ പിന്തുടർന്ന് പിടിക്കും എന്നാണ് പ്രധാനമന്ത്രി ഇന്നലെ ഇംഗ്ളീഷ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിൽ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. എത്ര പണം ബാങ്കുകളിൽ എത്തി എന്നതിന് വ്യക്തമായ കണക്ക് സർക്കാർ ഇതുവരെ നല്കിയിട്ടില്ല. 45 ശതമനാനത്തിൽ താഴെ മാത്രം പകരം നോട്ടുകളേ റിസർവ്വ് ബാങ്കിന് അച്ചടിക്കാൻ ആയിട്ടുള്ളു എന്നാണ് അവസാനം പുറത്തു വന്ന കണക്കുകൾ വ്യക്തമാക്കുന്നത്.യ ബാങ്കുകളിലെ തിരക്കും പ്രതിസന്ധിയും അതിനാൽ പരിഹരിക്കാനാകുമോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനിയും കാത്തിരിക്കണം

click me!