
ശബരിമലയിലേക്ക് പോകാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരാണ് ഏറെ വലയുന്നത്. ബാങ്കുകളില്‍ നിന്ന് ഒരാള്‍ക്ക് കിട്ടുന്ന രണ്ടായിരം രൂപ യാത്രാ ചിലവിന് തന്നെ വേണം. പലപ്പോഴും കിട്ടുന്നത് 2000ന്റെ ഒറ്റ നോട്ട്.
തീര്‍ത്ഥാടകര്‍ക്ക് നേര്‍ച്ചകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ആരാധനാലയങ്ങളില്‍ ഉപയോഗിക്കാനും ചില്ലറ കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് പഴയ നോട്ടികള്‍ മാറാനോ ചില്ലറ ലഭ്യമാക്കാനോ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. അടിയന്തരമായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ചില്ലറ ലഭ്യമാക്കാനും പഴയ പണം മാറ്റി വാങ്ങാനും സൗകര്യമൊരുക്കണമെന്നാണ് തീര്‍ത്ഥാടകരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam