നോട്ട് പ്രതിസന്ധി; പ്രീപെയ്ഡ് കാര്‍ഡുമായി കെഎസ്ആര്‍ടിസി

By Web DeskFirst Published Dec 4, 2016, 6:24 AM IST
Highlights

വരുമാനവര്‍ദ്ധവിനോടൊപ്പം നിലവിലെ നോട്ടു പ്രതിസന്ധി പരിഹരിക്കല്‍ കൂടിയാണ് പ്രീ പെയ്ഡ് കാര്‍ഡുകള്‍ കൊണ്ട് കെഎസ്ആര്‍ടിസി ലക്ഷ്യം വയ്ക്കുന്നത്. ഒരു മാസത്തെ കാലാവധിയുള്ള കാര്‍ഡുകളാണിവ. 1000രൂപയുടെ കാര്‍ഡു വാങ്ങിയാല്‍ ജില്ലകള്‍ക്കുള്ളില്‍ മാത്രം യാത്ര ചെയ്യാം. ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകളില്‍ മാത്രം യാത്ര ചെയ്യാം. 1500രൂപയുടെ പ്രീപെയ്ഡ് കാര്‍ഡുവാങ്ങിയാല്‍ ജില്ലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ്സില്‍ യാത്ര ചെയ്യാം. ഓര്‍ഡിനറി  ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സില്‍ മാത്രമാണ് യാത്ര ചെയ്യാനാവുന്നത്.  

3000 രൂപയുടെ പ്രീപെയ്ഡ് കാര്‍ഡ് വാങ്ങിയാല്‍ സംസ്ഥാന മുഴുവന്‍ യാത്ര ചെയ്യാം. പക്ഷെ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, നോണ്‍ എസി ബസ്സുകളില്‍ മാത്രമേ യാത്ര ചെയ്യാനാവൂ.യാത്ര ചെയ്യാം. 5000 രൂപയുടെ കാര്‍ഡുകള്‍ വാങ്ങിയാല്‍  സ്‌കാനിയ വോള്‍വോ ബസ്സുകള്‍ ഒഴികെ സംസ്ഥാനത്ത് ഓടുന്ന എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളിലും യാത്ര ചെയ്യാം. കെഎസ്ആര്‍ടിസി എംഡിയുടെ ശുപാര്‍ശക്ക് ഗതാഗത ധനമന്ത്രിമാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 

അടുത്ത ആഴ്ച എല്ലാ ഡിപ്പോകള്‍ വഴിയും പ്രീപെയ്ഡ് കാഡുകള്‍ നല്‍കും. സെക്രട്ടറിയേറ്റിലും ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക കൗണ്ടര്‍ തുടങ്ങുന്ന കാര്യം ആലോചിക്കുന്നതായി എഡി രാജമാണന്‍ിക്യം പറഞ്ഞു. കാര്‍ഡെടിക്കാനായി സമര്‍പ്പിക്കുന്ന തിരിച്ചറില്‍ കാര്‍ഡ് യാത്ര ചെയ്യുമ്പോഴും യാത്രക്കാരന്‍ കണ്ടക്ടറെ കാണിക്കണം. സ്മാര്‍ട് കാര്‍ഡുകള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായാണ് പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതെന്നും രാജമാണിക്യം പറഞ്ഞു.
 

click me!