അഴിമതി വിജിലന്‍സിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

By Web DeskFirst Published Dec 4, 2016, 5:08 AM IST
Highlights

വിവിധ സംഘടനകളുടെ സഹായത്തോടെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് വിജിലന്‍സ്.  സാധാരണക്കാര്‍ ഒത്തു കൂടുന്ന കേന്ദ്രമെന്ന നിലയിലാണ് വായന ശാലകളെയും ഇക്കൂട്ടത്തിലുള്‍പ്പെടുത്തിയത്.  ഇവിടെ നിന്നും സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കണക്കു കൂട്ടല്‍.  

ഇതിനായി സംസ്ഥാനത്തെ ഭൂരിഭാഗം വായനശാലകളിലും ജേക്കബ് തോമസ് നേരിട്ടെത്തും.  ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള പത്തിലധികം വായനശാലകളില്‍ ഇതിനകം നേരിട്ടെത്തി ഭാരവാഹികളുമായി ആശയ വിനിമയം നടത്തി.  യുവതലമുറയുടെ സഹായം ഉറപ്പാക്കാന്‍ എറൈസിംഗ് കേരള, വിസില്‍ നൗ എന്നീ രണ്ട് മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചു കഴിഞ്ഞു. 

ഏതു വകുപ്പിലെയും അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ഇതിലൂടെ ജനങ്ങള്‍ക്ക് വിജിലന്‍സിനെ അറിയിക്കാം. ആപ്പിലൂടെ ചിത്രങ്ങളും വീഡിയോയും അയക്കാം. ഇവ ഓരോ ദിവസവും പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കും.  ഇടുക്കിയിലെ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും വിജിലന്‍സ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

click me!